UPDATES

ട്രെന്‍ഡിങ്ങ്

‘ഭീഷണികൾ വിലപ്പോവില്ല’; ശബരിമല കയറാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് രേഷ്മ നിഷാന്ത്

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇക്കുറി മലചവിട്ടി അയ്യപ്പനെ കാണും എന്ന് രേഷ്മ ഇന്നലെയാണ് ഫേസ്ബുക്കില്‍ കുറിച്ചത്.

ശബരിമല കയറാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടു പോവില്ലെന്ന് കണ്ണൂര്‍ സ്വദേശിനി രേഷ്മ നിഷാന്ത്. വലിയ പിന്തുണയാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. കൂടുതൽ വനിതകൾ മല ചവിട്ടാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭീഷണികളെ ഭയക്കുന്നില്ലെന്നും രേഷ്മ വ്യക്തമാക്കി. താൻ കമ്മ്യൂണിസ്റ്റു അനുഭാവി ആണ് എന്നാൽ മതത്തിന്റെ കര്യത്തിൽ അന്ധ വിശ്വാസി അല്ലെന്നും രേഷ്മ വിശദമാക്കി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പോലീസ് സുരക്ഷാ ആവശ്യപ്പെടുമെന്ന് രേഷ്മയുടെ കുടുംബം വിശദമാക്കി.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇക്കുറി മലചവിട്ടി അയ്യപ്പനെ കാണും എന്ന് രേഷ്മ ഇന്നലെയാണ് ഫേസ്ബുക്കില്‍ കുറിച്ചത്. അയ്യപ്പനെ കാണാനാവില്ലെന്ന അറിവോടെ തന്നെ ഇത്രകാലവും മണ്ഡലകാലവ്രതം അനുഷ്ഠിച്ചുവെന്നും ഇപ്പോൾ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ അയ്യപ്പനെ കാണാൻ അതിയായ ആ​ഗ്രഹമുണ്ടെന്നും രേഷ്മ വിശദമാക്കിയിരുന്നു.

പോസ്റ്റ് വൈറൽ ആയതോടെ സൈബർ ഇടത്തിൽ ആദ്യം രേഷ്മാക്കെതിരെ ആക്രമണം തുടങ്ങി. പിന്നീട്  അയ്യപ്പഭക്തര്‍ എന്ന് സ്വയം വിശേഷിപ്പിച്ച മുപ്പതോളം പേരടങ്ങുന്ന സംഘം (അവർ മദ്യലഹരിയിലായിരുന്നു ) തീവ്ര ഹിന്ദുത്വ പ്രചാരണം നടത്തുന്നവരാണ് അക്രമത്തിന് പിന്നിലെന്നും രേഷ്മയുടെ ഭര്‍ത്താവ് നിഷാന്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടിലേക്ക് കയറിവന്ന ആളുകള്‍ രേഷ്മയെ അസഭ്യം പറയുകയായിരുന്നു. തന്നെ മല ചവിട്ടാൻ സമ്മതിക്കിലെന്നാണ് പ്രതിഷേധക്കാർ പറഞ്ഞെന്ന് രേഷ്മ നിശാന്ത് വെളിപ്പെടുത്തി. പിന്നീട് പോലീസെത്തിയാണ് ഇവരെ പിരിച്ച് വിട്ടത്.

ശബരിമല ഇഫക്റ്റ് മുസ്ലീം സമുദായത്തിലേക്കും; സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ട്

ശബരിമലയിൽ നിന്ന് സ്ത്രീകളെ ആട്ടിയകറ്റുന്നവർ ശാസ്താവിനെ ഹരിവരാസനം പാടി ഉറക്കാമോ? നൈഷ്ഠിക ബ്രഹ്മചാരികള്‍ക്ക് നിഷിദ്ധമായത് എന്തൊക്കെ?

ശബരിമലയ്ക്ക് പോകാന്‍ താല്പര്യമറിയിച്ച അധ്യാപികയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമം; തെറിവിളി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍