UPDATES

ട്രെന്‍ഡിങ്ങ്

‘മരണകളി’ ബ്ലൂവെയ്ല്‍ ഗെയിമിന്റെ അഡ്മിനായ പതിനേഴുകാരി പിടിയില്‍

ടാസ്‌ക്കുകള്‍ പൂര്‍ത്തിയാക്കാതെ പിന്മാറിയാല്‍ കളിക്കുന്നയാളെയോ വീട്ടുകാരെയോ ബന്ധുക്കളെയോ കൊല്ലപ്പെടുത്തുമെന്നും ഈ പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയിരുന്നു

‘മരണകളി’ ബ്ലൂവെയ്ല്‍ ഗെയിമിന്റെ അഡ്മിനായ പതിനേഴുകാരി പിടിയിലായി. കിഴക്കന്‍ റഷ്യന്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ ഹബാറോസ്‌കി ക്രയ്യിലുള്ള വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ബ്ലൂവെയ്ല്‍ ഗെയിമിന്റെ ഉപജ്ഞാതാവ് ഫിലിപ്പ് ബുഡെയ്കിന്റെ ഫോട്ടോയും ബ്ലൂവെയ്ല്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇരകള്‍ അയച്ച ചിത്രങ്ങളും കണ്ടെത്തി. മിക്ക ഫോട്ടോകളും ശരീരത്തില്‍ ബ്ലേഡു കൊണ്ട് മുറിച്ചതിന്റെയും മറ്റുമാണ്.

ഗെയിമില്‍പ്പെട്ടവര്‍ 50 ടാസ്‌ക്കുകള്‍ പൂര്‍ത്തിയാക്കാതെ പിന്മാറിയാല്‍ കളിക്കുന്നയാളെയോ വീട്ടുകാരെയോ ബന്ധുക്കളെയോ കൊല്ലപ്പെടുത്തുമെന്നും ഈ പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ പത്തോളം പേര്‍ക്ക് വധഭീഷണി സന്ദേശം പെണ്‍കുട്ടി അയച്ചിരുന്നു. സ്വയം ദേഹോപദ്രവമേല്‍പ്പിക്കാനുള്ള കടുത്ത ടാസ്‌കുകളായിരുന്നു പെണ്‍കുട്ടി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് നല്‍കിയിരുന്നത്.

കൂടാതെ ഗെയിം കളിക്കുന്നവരെ മാനസികമായി തകര്‍ക്കുന്ന കാര്യങ്ങളും നടത്തിയിരുന്നു. മുമ്പ് ബ്ലൂവെയ്ല്‍ ഗ്രൂപ്പില്‍ ഗെയിം കളിച്ചിരുന്നയാളായിരുന്നു പെണ്‍കുട്ടി. പിന്നീടാണ് പെണ്‍കുട്ടി അഡ്മിന്‍ സ്ഥാനത്തേക്കെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ക്കായി പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്യുകയാണ് റഷ്യന്‍ പോലീസ്.

50 ഘട്ടങ്ങളായുള്ള ‘വെല്ലുവിളികള്‍’ പൂര്‍ത്തിയാക്കി ഒടുവില്‍ ആത്മഹത്യയിലേക്കു നയിക്കുന്ന ബ്ലൂവെയ്ല്‍ ചലഞ്ചിന്റെ പ്രധാന അഡ്മിനായിരുന്നു ഫിലിപ്പ്. ഈ 21-കാരന്റെ നിര്‍ദ്ദേശപ്രകാരം 16-ഓളം വിദ്യാര്‍ഥിനികള്‍ ആത്മഹത്യചെയ്തരുന്നു. അറസ്റ്റിലായ ഫിലിപ്പ് പറഞ്ഞത്- സമൂഹത്തിലെ ‘ബയോളജിക്കല്‍ വേസ്റ്റുകളെ’ ഒഴിവാക്കാനുള്ളകളിയാണിതെന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍