UPDATES

ട്രെന്‍ഡിങ്ങ്

സ്‌നേഹത്തോടെ ‘മല്ലു’ അര്‍ജുന്‍; കേരളത്തിന് 25 ലക്ഷം നല്‍കി തെലുഗ് സൂപ്പര്‍ താരം

രാംചരണും പ്രഭാസും നേരത്തെ സാമ്പത്തിക സഹായം നല്‍കിയിരുന്നു

കേരളം നടത്തിക്കൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ തന്റെ പങ്കായി തെലുഗ് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപ നല്‍കി. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കേരളത്തോടും മലയാളികളോടുമുള്ള തന്റെ ഇഷ്ടവും അടുപ്പവും പ്രകടിപ്പിച്ചു കൊണ്ടാണ് അല്ലു അര്‍ജുന്‍ പണം നല്‍കിയ കാര്യം അറിയിച്ചിരിക്കുന്നത്. താരതമ്യം ചെയ്യാനാകാത്ത സ്‌നേഹവും വികാരവും നല്‍കി തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം നേടിയവരാണ് കേരളീയരെന്നും ഇപ്പോള്‍ അവര്‍ക്കുണ്ടായിരിക്കുന്ന നഷ്ടത്തില്‍ ഒരു ചെറിയ പങ്ക് സഹായം ചെയ്യുന്നതില്‍ അഭിമാനം കൊള്ളുകയാണെന്നും അല്ലു പറയുന്നു. മല്ലു അര്‍ജുന്‍ എന്നാണ് ഈ കുറിപ്പില്‍ അല്ലു തന്നെ അടയാളപ്പെടുത്തിയിരിക്കുന്നത്.

കാലവര്‍ഷക്കെടുതിയുടെ ദുരിതം പേറുന്ന കേരളത്തിന് തമിഴ്, തെലുഗ് ചലച്ചിത്ര മേഖലകളില്‍ നിന്നും വന്‍ സഹായമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. തെലുഗില്‍ നിന്നും രാം ചരണും പ്രഭാസുമെല്ലാം ധനസഹായം ചെയ്തപ്പോള്‍ കമല്‍ ഹാസനും സൂര്യയും കാര്‍ത്തിയുമെല്ലാം കേരളത്തിന് അവരവരുടെ സംഭാവനകള്‍ നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍