UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീനഗറില്‍ ബിഎസ്എഫ് ക്യാമ്പിനു നേര്‍ക്ക് ചാവേര്‍ ആക്രമണം

ശ്രീനഗര്‍ വിമാനത്താവളം അടച്ചു

ശ്രീനഗറില്‍ ബിഎസ്എഫ് ക്യാമ്പിനു നേരെ ചാവേര്‍ ആക്രമണം. നാലു ഭീകരര്‍ ക്യാമ്പിനുള്ളില്‍ പ്രവേശിച്ചാണ് ആക്രമണം നടത്തിയത്. തന്ത്രപ്രധാനമായ എയര്‍ ഫോഴ്‌സ് സ്‌റ്റേഷന്‍, ശ്രീനഗര്‍ വിമാനത്താവളം എന്നിവയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന സേന ക്യാമ്പിലാണ് ആക്രമണം. ആക്രമണത്തില്‍ മൂന്നു ബിഎസ്എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഒരു ഭീകരനെ വധിക്കുകയും മറ്റുമൂന്നുപേരെ ക്യാമ്പിനുള്ളില്‍ കുടുങ്ങിയിരിക്കുകയാണെന്നും മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് ശ്രീനഗര്‍ വിമാനത്താവളം അടച്ചു.

പുലര്‍ച്ചെ 3.45 ഓടെയാണ് ബിഎസ്എഫിന്റെ 182 ആം ബറ്റാലിയന്‍ ക്യാമ്പില്‍ തീവ്രവാദികള്‍ എത്തിത്. ക്യാമ്പില്‍ പ്രവേശിച്ചയുടനെ ഇവര്‍ തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ സൈന്യം തിരിച്ചടിക്കുകയും ചെയ്തതായി സൈനികോദ്യോഗസ്ഥന്‍ പറയുന്നു. വെടിവയ്പ്പ് ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്.

ശ്രീനഗര്‍ വിമാനത്താവളം അടച്ചതോടെ രാവിലെ ഇവിടെ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍