UPDATES

ട്രെന്‍ഡിങ്ങ്

തന്നെ വിമര്‍ശിച്ചാല്‍ കേസില്‍ കുരുക്കും: ഭീഷണിയുമായി തങ്കു ബ്രദര്‍

വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ വിശ്വാസികള്‍ക്ക് ആഹ്വാനം

തന്നെ വിമര്‍ശിക്കുന്നവരെ കേസില്‍ കുരുക്കുമെന്ന ഭീഷണിയുമായി തങ്കു ബ്രദര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചില ഓണ്‍ലൈന്‍ വാര്‍ത്തകളിലും ഫേസ്ബുക്ക് പോസ്റ്റുകളിലും തനിക്കെതിരെ അപമാനകരവും അപകീര്‍ത്തികരവുമായ പ്രസ്താവനകള്‍ കണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നുമാണ് തങ്കു ബ്രദര്‍ എന്ന മാത്യു കുരുവിള പറയുന്നത്.

ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലായുള്ള തങ്ങളുടെ പല സഭാംഗങ്ങളും അവരവരുടെ സംസ്ഥാനങ്ങളില്‍ കേസ് കൊടുക്കും. അവരുടെ വിശ്വാസത്തിന് മുറിവേല്‍പ്പിച്ചെന്നാണ് കേസ് കൊടുക്കുക. സഭയും ഈ വിശ്വാസത്തെ ഗൗരവത്തോടെ തന്നെയാണ് സമീപിക്കുന്നത്. ഇത്തരം നുണപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കോടതിയെയും സൈബര്‍ സെല്ലിനെയും സമീപിക്കാനാണ് സഭയുടെ തീരുമാനം.

നുണകളും വിഷം ചീറ്റുന്ന കഥകളും പ്രചരിപ്പിക്കുന്ന യാതൊരു ആദര്‍ശവുമില്ലാത്ത ഇത്തരം ആളുകള്‍ തന്നെ വ്യക്തിപരമായും വേദനിപ്പിച്ചുവെന്നും തങ്കു ബ്രദര്‍ പറയുന്നു. കെവിന്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയായ ദിവസം പോലീസ് മുഖ്യമന്ത്രിയുടെ പരിപാടിയുടെ പേര് പറഞ്ഞാണ് കേസന്വേഷണം വൈകിപ്പിച്ചത്. തങ്കു ബ്രദറിനൊപ്പമാണ് ഈ പരിപാടിയില്‍ പിണറായി വിജയന്‍ പങ്കെടുത്തത്. ഇതിന് പിന്നാലെ തങ്കു ബ്രദര്‍ നടത്തിയ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഒട്ടനവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ പിണറായിയെ വിമര്‍ശിക്കുകയും ചെയ്തു. ഇതാണ് തങ്കു ബ്രദറിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍