UPDATES

ട്രെന്‍ഡിങ്ങ്

തരൂരിന് ബ്രാഹ്മണിക്കല്‍ ജീവിതം മാത്രമേ അറിയുകയുള്ളൂ; ‘ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദു’ എന്ന പുസ്തകത്തെ വിമര്‍ശിച്ച് കാഞ്ച ഐലയ്യ

കമ്യൂണിസ്റ്റുകളും ദളിതുകളും യോജിച്ചാല്‍ ഇന്ത്യയില്‍ 20 ശതമാനം വോട്ട് സമാഹരിക്കാന്‍ കഴിയും

ശശി തരൂരിന് ഇന്ത്യന്‍ ജീവിതം എന്തെന്ന് അറിയില്ല എന്നു കാഞ്ച ഐലയ്യ. അദ്ദേഹത്തിന് ബ്രാഹ്മണിക്കല്‍ ജീവിതം മാത്രമേ അറിയുകയുള്ളൂ. കോഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ ‘ഇന്ത്യയില്‍ ഒരു ദളിത് ആയിരിക്കുക’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ദളിത് ചിന്തകന്‍ കാഞ്ച ഐലയ്യ.

ശശി തരൂരിന്റെ ഈയിടെ പുറത്തിറങ്ങിയ ‘ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദു’ എന്ന പുസ്തകത്തെ ‘ഞാന്‍ എന്തുകൊണ്ടൊരു ഹിന്ദുവല്ല’ എന്ന പുസ്തകം എഴുതിയ ഐലയ്യ നിശിതമായി വിമര്‍ശിച്ചു. “ശൂദ്ര രീതിയിലുള്ള ജീവിതത്തെ കുറിച്ച് പുസ്തകത്തില്‍ യാതൊരു പരാമര്‍ശവുമില്ല. പകരം ബ്രാഹ്മണ പാരമ്പര്യത്തെ അതിശക്തമായി പിന്തുണയ്ക്കുകയാണ് അദ്ദേഹം,” ഐലയ്യ പറഞ്ഞു.

ഇന്ത്യയില്‍ ദളിത് ആയിരിക്കുക എന്നു പറഞ്ഞാല്‍ ഒരു എരുമയായിരിക്കുന്നതുപോലെയാണ്. എരുമ പാല്‍ തരുമെങ്കിലും അത് വിശുദ്ധ മൃഗമല്ല. പശുവാണ് വിശുദ്ധ മൃഗം. ദലിതുകള്‍ ഹിന്ദുമതത്തിന്റെ ഘടനയില്‍ മാറ്റം വരുത്തും എന്ന് ഹിന്ദുത്വ വാദികള്‍ ഭയക്കുന്നു. കാരണം ചോദ്യങ്ങള്‍ ചോദിക്കാതെ ബ്രാഹ്മണിക്കല്‍ പാരമ്പര്യത്തിലേക്ക് കടന്നുവരാന്‍ ദലിതുകള്‍ക്ക് കഴിയില്ല. എന്നാല്‍ ഒബിസിയും ശൂദ്രാസും അങ്ങനെയല്ല. ഇടതു പക്ഷത്തെയും അംബെദ്ക്കറൈറ്റുകളെയും ഒരു വേദിയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞാന്‍. കമ്യൂണിസ്റ്റുകളും ദളിതുകളും യോജിച്ചാല്‍ ഇന്ത്യയില്‍ 20 ശതമാനം വോട്ട് സമാഹരിക്കാന്‍ കഴിയും. കാഞ്ച ഐലയ്യ പറഞ്ഞു.

ഞാന്‍ ബഹുമാനിക്കുന്ന ഹിന്ദു മതത്തില്‍ ബാബറി മസ്ജിദ് തകര്‍ക്കുന്നതുപോലുള്ള ഭീകരപ്രവര്‍ത്തനങ്ങളില്ല-ശശി തരൂര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍