UPDATES

ട്രെന്‍ഡിങ്ങ്

ഈജിപ്ത് സുഫി മസ്ജിദ് ആക്രമണം: പിന്നില്‍ തീവ്രസലഫിസമോ?

പ്രഭാഷണങ്ങളിലൂടെ, പത്ര- മാസികകളിലൂടെ എല്ലാം സലഫി, മൗദൂദി , സുഡാപ്പികള്‍ പ്രചരിപ്പിക്കുന്ന പരമ്പരാഗത ഇസ്‌ലാമിക അനുഷ്ടാനങ്ങളോടുള്ള ഹിംസാത്മക നിലപാടും സ്വതന്ത്ര വ്യാഖ്യാനവും തന്നെയാണ് ഇമ്മട്ടിൽ ആക്രമണം നടത്താൻ അവരെയൊക്കെ പ്രേരിപ്പിക്കുന്നത്

ഈജിപ്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ഭീകരാക്രമണമാണ് കഴിഞ്ഞ ദിവസം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സുഫി കേന്ദ്രങ്ങള്‍ക്കുനേരെ നടക്കുന്ന ആക്രമണത്തിനു പിന്നില്‍ സലഫി ചിന്തകളാണെന്ന സംശയം പ്രകടിപ്പിച്ചുകൊണ്ട് എം ലുഖ്മാന്‍ എഴുതിയ ഫേസ്ബുക്ക് പോസറ്റ്:

ഈജിപ്തിലെ സൂഫി മസ്ജിദിന് നേരെ ഇന്നലെ നടന്ന ആക്രമണത്തിൽ മരണപ്പെട്ടത് , ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം 235 പേരാണ്; സുന്നി വിശ്വാസികൾ. ഒരർത്ഥത്തിൽ നാടുകാണിയിൽ സലഫികൾ മഖ്‌ബറ തകർത്ത സംഭവവും ഈജിപ്ത്തിലെ ആക്രമണവും സമാന സ്വഭാവം പുലർത്തുന്നു. രണ്ടിന്റെയും ആശയമരമായ പ്രചോദനം സമാനമാണ് -പരമ്പരാഗത ഇസ്‌ലാമിനോടുള്ള വിരോധം, സൂഫികളോടും മഖ്ബറകളോടും ഉള്ള എതിർപ്പ്, വഹാബി ഇസ്‌ലാമിന്റെ എസ്റ്റാബ്ലിഷ്‌മെന്റ്- വേറെയൊരു അർത്ഥത്തിൽ ഐ.എസ് ആശയങ്ങളുടെ സംസ്ഥാപനം.

നാടുകാണിയിലെ മുഹമ്മദ് സ്വാലിഹ്(റ)-വിന്റെ ദർഗ തകർത്തതിൽ തങ്ങൾക്ക് പങ്കില്ല എന്ന് അവകാശപ്പെട്ടു മുജാഹിദ് വിസ്‌ഡം ഗ്രൂപ് സംസ്ഥാന നേതാക്കൾ ഇറക്കിയ പ്രസ്താവന സാമ്യം പുലർത്തുന്നത്, മാലിയിലെ തിമക്തുവിലെ സൂഫി മഖ്ബറകൾക്കും പരമ്പരാഗത ഇസ്‌ലാമിക ടെസ്റ്റുകൾക്കും നേരെ ഭീകരമാക്രമണം നടത്തിയതിനെ തുടർന്ന് പ്രദേശത്തെ മുസ്ലിംകൾ ശക്തമായി രംഗത്തു വന്നപ്പോൾ ആക്രമങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച അൻസാറുസ്സുന്ന എന്ന സലഫി സംഘടന ഇറക്കിയ വിശദീകരണ കുറിപ്പിനോട് ആണ്.ആക്രമണം മതപരമായി ശരിയാണ് എന്നും പിന്നിൽ തങ്ങൾ അല്ല ഇന്നുമായി അവരുടെ അവകാശവാദം. വിസ്‌ഡം മൗലവിമാർ ഇറക്കിയ പത്രക്കുറിപ്പിലും പറയുന്നത്, ഇസ്‌ലാമിക രാജ്യമായിരുന്നു എങ്കിൽ ആക്രമണം ശരിയാണ് എന്ന തരത്തിലാണ്. അഥവാ, ‘ഇസ്‌ലാമികമായ’ ന്യായീകരണം. അന്യമതസ്ഥരുടെ ആചാരമാണ് മഖ്ബറ സന്ദർശനം എന്നും, അതിനാൽ അത് ചെയ്യുന്നവർ എല്ലാം മുസ്ലിംകളല്ല എന്നും ദ്യോതിപ്പിക്കുന്ന തരത്തിൽ സലഫി-സുടാപ്പി-മൗദൂദി ടീമുകൾ ഒരു പോലെ കാമ്യയ്‌ൻ നടത്തുന്നുണ്ട് സോഷ്യൽ മീഡിയയിൽ. അന്യമതസ്ഥരുടെ ആരാധനകളെ അക്രമിക്കൽ ഇന്ത്യയിൽ അസാധ്യമാണ്; അതിനാൽ മാത്രം അത് ശരിയല്ല എന്നുമാണ് ഇവർ പുറമേക്ക് പറയുന്നത്. 

നാടുകാണി മഖാം തകര്‍ക്കല്‍: ചന്ദ്രിക ദിനപത്രം സലഫിപക്ഷത്തോ?

എത്ര അപകടകരമാണ് ഈ വാദങ്ങൾ. പ്രഭാഷണങ്ങളിലൂടെ, പത്ര- മാസികകളിലൂടെ എല്ലാം സലഫി, മൗദൂദി , സുഡാപ്പികള്‍ പ്രചരിപ്പിക്കുന്ന പരമ്പരാഗത ഇസ്‌ലാമിക അനുഷ്ടാനങ്ങളോടുള്ള ഹിംസാത്മകവും, സ്വതന്ത്ര വ്യാഖ്യങ്ങളിൽ അധിഷ്ഠിതവുമായ നിലപാടുകൾ തന്നെയാണ് ഇമ്മട്ടിൽ ആക്രമണം നടത്താൻ അവരെയൊക്കെ പ്രേരിപ്പിക്കുന്നത്. സലഫിസം കേരളത്തിൽ ഉണ്ടാക്കിയ പ്രശ്നങ്ങളെ പറ്റി മുല്ലാ നാസർ പോസ്റ്റ് ഇടുമ്പോൾ അത് മാധ്യമം ലേഖകനും ജമാഅത്തുകാരനും ആയ ഹസനുൽ ബന്നയെ-ബന്നയെപോലുള്ള നിരവധി മൗദൂദികളെ- നോവിക്കുന്നതും, പ്രകോപിപ്പിക്കുന്നതും അതുകൊണ്ടൊക്കെത്തന്നെയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍