UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവര്‍ക്ക് കരുത്തും തണലുമായിരുന്നു ഈ അഞ്ചു പേര്‍

രാതിക്കാരിയായ കന്യാസ്ത്രീകളും അവരെ പിന്തുണച്ചവരും നേരിടേണ്ടി വന്നത് നിരവിധി പ്രലോഭനങ്ങളും, ഭീഷണികളും ഉള്‍പ്പെടെയാണ്.

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ കന്യാസ്ത്രീ ബലാല്‍സംഗക്കേസില്‍ ആരോപണ വിധേയനായ മുന്‍ ജലന്ധര്‍ ബിഷപ്പ് അറസ്റ്റിലായതിന് പിന്നില്‍ ഒരു കൂട്ടം സന്യാനിമാരുടെ പോരാട്ട വീര്യം കൂടി ഉണ്ടായിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീ പരാതിയുമായി പോലീസിനെ സമീപിച്ചപ്പോള്‍ മുതല്‍ അവര്‍ കരുത്തും തണലമായിരുന്നു കുറുവിലങ്ങാട് മഠത്തിലെ ആ അഞ്ചുപേര്‍. സഭക്കുളിലും പുറത്തും ശക്തരായവര്‍ക്കെതിരെ സഭക്കുള്ളില്‍ നിന്നു കൊണ്ട് തന്നെ പോരാട്ടം നയിച്ച് സിസ്റ്റര്‍ അനുപമ, സിസ്റ്റര്‍ ജോസഫിന്‍, സിസ്റ്റര്‍ ആല്‍ഫിന്‍, സിസ്റ്റര്‍ റീന റോസ്, സിസ്റ്റര്‍ ആന്‍സിറ്റ എന്നിവരുടെ ആത്മവിശ്വാസത്തിന്റെ വിജയം കൂടിയായിരിന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പോലീസ് നടപടി.

പരാതി നല്‍കി എണ്‍പത്തി ആറു ദിവസത്തിന് ശേഷമായിരുന്നു ബിഷപ്പിന്റെ അറസ്റ്റ്. ഇതിനിടയില്‍ പരാതിക്കാരിയായ കന്യാസ്ത്രീകളും അവരെ പിന്തുണച്ചവരും നേരിടേണ്ടി വന്നത് നിരവിധി പ്രലോഭനങ്ങളും, ഭീഷണികളും ഉള്‍പ്പെടെയാണ്. ഇവയെ എല്ലാം മറകടന്ന് നീതി തേടി പരസ്യമായി സമരത്തിനിറങ്ങിയപ്പോഴും നിരവധി ആരോപണങ്ങള്‍ അവര്‍ക്കെതിരെ ഉയര്‍ന്നു. എന്നിട്ടും തളരാതെ അവര്‍ പോരാടുകയായിരു്ന്നു.

സിസ്റ്റര്‍ അനുപമ
ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ അടുത്ത സഹപ്രവര്‍ത്തക. വര്‍ഷങ്ങള്‍ നീണ്ട ആ സൗഹൃദം തന്നെയാണ് സമരത്തിന്റെ മുന്‍നിരപോരാളിയാക്കാന്‍ അവരെ സജ്ജയാക്കിയതും. ഇരയുടെ ശബ്ദമായി പ്രവര്‍ത്തിച്ച അവര്‍ 14 ദിവസം നീണ്ടുനിന്ന സമരത്തെ മുന്നില്‍ നിന്നു തന്നെ നയിച്ചു.

സിസ്റ്റര്‍ ജോസഫിന്‍

അധ്യാപിക, കന്യാസ്ത്രീയുടെ പരാതി ഉള്‍പ്പെയുള്ള കാര്യങ്ങളില്‍ പൂര്‍ണപിന്തുണ നല്‍കിയ വ്യക്തി. ജോലിയുടെ ഭാഗമായി ബീഹാറലായിരുന്ന ്അവര്‍ ഇക്കഴിഞ്ഞ ഏപ്രിലായിരുന്നു മടങ്ങിയെത്തിയത്.

സിസ്റ്റര്‍ ആല്‍ഫി
പരാതിക്കാരിയായ കന്യാസ്ത്രീയുടെ നീതിതേടിയുള്ള പോരാട്ടങ്ങള്‍ക്ക് ശക്തി പകര്‍ന്ന പ്രധാന വ്യക്തികളിലൊരാള്‍. ബീഹാര്‍ സെന്റ് ജോസഫ്‌സ് സ്‌കുളില്‍ അധ്യാപികയായിരുന്നു അവര്‍ നിയമനടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കന്യാസ്ത്രീക്ക് പിന്തുണ നല്‍കുന്നതനായി രണ്ട് മാസം മുന്‍പ് കേരളത്തിലെത്തുകയായിരുന്നു.

സിസ്റ്റര്‍ നീന റോസ്
കുറുവിലങ്ങാട് മഠത്തില്‍ പരാതിക്കാരിയായ സിസ്റ്റര്‍ക്കൊപ്പം 2015 മുലതല്‍ അന്തേവാസി, പഞ്ചാബ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തന പരിചയം. പരാതിയുടെ ആദ്യംഘട്ടം മുതല്‍ പരാതിക്കാരിയുടെ സന്തത സഹചാരികൂടിയായിരുന്നു ഇവര്‍

സിസ്റ്റര്‍ ആ്ന്‍സിറ്റ

ആദ്യം മുതല്‍ ഇരയ്‌ക്കൊപ്പം ശക്തമായി നിലയുറപ്പിച്ച വ്യക്തി. കുറുവിലങ്ങാട് മഠത്തില്‍ മുന്നൂവര്‍ഷമായി പ്രവകര്‍ത്തിച്ചുവരുന്ന ഇവര്‍ സിസ്റ്റര്‍ അനുപമ ഉള്‍്പ്പെടെയുള്ളവര്‍ക്ക് കരുത്ത് പകര്‍ന്ന് സമരവേദിയില്‍ ഉള്‍പ്പെടെ സദാസമയം സജീവമായിരുന്നു.

അവര്‍ തിരിച്ചു പോവുകയാണ്; ഫ്രാങ്കോയുടെ അറസ്റ്റില്‍ തീരുമോ ഈ ‘ചരിത്ര വനിത’കള്‍ക്കുള്ള പിന്തുണ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍