UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ചവിട്ടേറ്റ് മരിച്ച രണ്ടുപേരും ഖത്തറില്‍ നിന്ന് അവധിക്കെത്തിയവര്‍

കൊമ്പന്‍ വന്ന ഇടുങ്ങിയ വഴിയില്‍ കുടിങ്ങിപ്പോയ നാരായണനും മുരുഗനും ഭയന്ന് ഓടുകയും വീഴുകയും ചെയ്തു. കണ്ണുകള്‍ക്ക് പൂര്‍ണമായ കാഴ്ചശക്തിയില്ലാത്ത തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇവരെ ചവിട്ടുകയും ചെയ്തു.

ഗുരുവായൂര്‍ കോട്ടപ്പടി ചേമ്പാലക്കുളങ്ങര ക്ഷേത്രം ഉത്സവത്തിനിടെ ഇടഞ്ഞ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ചവിട്ടേറ്റ് മരിച്ച രണ്ടുപേരും ഖത്തറില്‍ നിന്ന് അവധിക്കെത്തിയവര്‍. കണ്ണൂര്‍ തളിപ്പറമ്പ് പാലകുളങ്ങര നിഷാ നിവാസിലെ നാരായണന്‍ പട്ടേരി (ബാബു 66), കോഴിക്കോട് നരിക്കുനി മടവൂര്‍ വെള്ളാരംകണ്ടിയില്‍ അറയ്ക്കല്‍ വീട്ടില്‍ മുരുഗന്‍ (ഗംഗാധരന്‍ 60) എന്നിവരാണ് മരിച്ചത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറകില്‍ പടക്കം പൊട്ടിക്കുകയും ശബ്ദം കേട്ട് ഇടയുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നാരായണന്‍ സംഭവസ്ഥലത്തും മുരുഗന്‍ രാത്രി ഏഴരയോടെ തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. പരുക്കേറ്റവര്‍ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മേളക്കാരുള്‍പ്പടെ തിരക്കില്‍പ്പെട്ട് 10 ഓളം പേര്‍ക്കാണ് പരുക്കേറ്റത്.

Read: കൊന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആണെങ്കിലും കൊല്ലിച്ചത് നിങ്ങള്‍ ആനപ്രേമികളും ഫാന്‍സുമാണ്

 

കൊന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആണെങ്കിലും കൊല്ലിച്ചത് നിങ്ങള്‍ ആനപ്രേമികളും ഫാന്‍സുമാണ്

 

ഖത്തറിലെ അല്‍സദ് എക്‌സ്‌ചേഞ്ചില്‍ ജനറല്‍ മാനേജരാണ് നാരായണന്‍. മുരുഗനും ഖത്തറില്‍ തന്നെയാണ് ജോലി. ഖത്തറില്‍ തന്നെ ജോലി ചെയ്യുന്ന കോട്ടപ്പടി മുള്ളത്ത് ഷൈജുവിന്റെ ഗൃഹപ്രവേശ ചടങ്ങിനായി വ്യാഴാഴ്ച എത്തിയതാണ് നാരായണന്‍. മുരുഗന്‍ വെള്ളിയാഴ്ച രാവിലെയാണ് എത്തിയത്.

ക്ഷേത്രത്തിലെ പൂരത്തിന് സൗഹൃദ കമ്മിറ്റിക്ക് കൊണ്ടുവന്ന ആനയെ ഷൈജുവിന്റെ പുതിയ വീട്ടില്‍ നിന്ന് എഴുന്നള്ളിക്കാമെന്ന് വഴിപാടുണ്ടായിരുന്നു. ഉച്ചയോടെ ആനയെ നെറ്റിപ്പട്ടം കെട്ടി വീടിന്റെ മുന്നില്‍ നിര്‍ത്തി. ഇതിനിടെ പുറകില്‍ പടക്കം പൊട്ടുന്ന ശബ്ദം കേട്ടു ഭയന്ന കൊമ്പന്‍ വീടിനും തൊട്ടടുത്ത കെട്ടിടത്തിനുമിടയിലെ ഇടുങ്ങിയ വഴിയിലൂടെ മുന്നോട്ടു കുതിക്കുകയായിരുന്നു.

കൊമ്പന്‍ വന്ന ഇടുങ്ങിയ വഴിയില്‍ കുടിങ്ങിപ്പോയ നാരായണനും മുരുഗനും ഭയന്ന് ഓടുകയും വീഴുകയും ചെയ്തു. കണ്ണുകള്‍ക്ക് പൂര്‍ണമായ കാഴ്ചശക്തിയില്ലാത്ത തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇവരെ ചവിട്ടുകയും ചെയ്തു. ഇവരുടെ സമീപം നിന്നിരുന്ന വാദ്യമേളക്കാര്‍ക്കും പരുക്കേറ്റു. ആനപ്പുറത്തുണ്ടായിരുന്നവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു.

ഇടഞ്ഞ ആന റോഡിലേക്ക് കടന്നതുകൊണ്ടാണ് കൂടുതല്‍ ദുരന്തമൊഴിവായത്. അടുത്ത വീടിന്റെ ഗേറ്റിലൂടെ റോഡിലേക്കിറങ്ങിയ ആനയെ പാപ്പാന്മാര്‍ തന്നെയാണ് തളച്ചത്. അപകടത്തിനിടയാക്കും വിധം മൃഗങ്ങളെ കൈകാര്യം ചെയ്തതിനും മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും പൊലീസ് കേസെടുത്തിട്ടുണ്ട്.

നാരായണന്‍ പട്ടേരിയുടെ ഭാര്യ ബേബി നിഷ. മക്കള്‍: ഡോ. നീന

ശ്യാമളയാണ് മുരുഗന്റെ ഭാര്യ.

Read: നിങ്ങള്‍ ആന പ്രേമിയാണോ? എങ്കില്‍ ഇത് വായിക്കുക

 

 

നിങ്ങള്‍ ആന പ്രേമിയാണോ? എങ്കില്‍ ഇത് വായിക്കുക

.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞു; ഒരാളെ ചവിട്ടിക്കൊന്നു

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍