UPDATES

സിനിമാ വാര്‍ത്തകള്‍

ഡബ്ല്യു.സി.സിയുടെ മാതൃകയില്‍ തെലുങ്ക് സിനിമയില്‍ പുതിയ വനിത കൂട്ടായ്മ

സിനിമയിലെ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മുന്നേറ്റത്തിനും ലിംഗനീതിക്കും വേണ്ടി പോരാടുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് അംഗങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

മലയാള സിനിമയിലെ വനിത കൂട്ടായ്മ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ സമാനമായ മുന്നേറ്റം കുറിക്കുകയാണ് തെലുങ്ക് സിനിമയിലെ വനിതകള്‍. വോയ്‌സ് ഓഫ് വുമണ്‍ (VOW- Voice Of Woman) എന്ന പേരിട്ടിരിക്കുന്ന ടോളിവുഡിലെ വനിതകൂട്ടായ്മയ്ക്ക് തുടക്കമിട്ടിരിക്കുന്നത് നടി ലക്ഷ്മി മാഞ്ചു, നിര്‍മാതാക്കളായ സുപ്രിയ, സ്വപ്ന ദത്ത്, സംവിധായിക നന്ദിനി, അഭിനേത്രിയും അവതാരകയുമായ ഝാന്‍സി തുടങ്ങിയവരുടെ നേതൃത്വത്തിലാണ്.

സിനിമയിലെ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മുന്നേറ്റത്തിനും ലിംഗനീതിക്കും വേണ്ടി പോരാടുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് ലക്ഷ്മി മാഞ്ചുവിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ സിനിമയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എണ്‍പതോളം വനിതകള്‍ സംഘടനയില്‍ അംഗങ്ങളായിട്ടുണ്ട്.

മലയാളത്തിലെ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ രൂപവത്കരിക്കപ്പെട്ട ഡബ്ല്യു.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയൊട്ടാകെ വലിയ ചര്‍ച്ചയായിരുന്നു. സമാനമായ മുന്നേറ്റം രാജ്യത്തെ മറ്റ് ഭാഷകളിലെ സിനിമ ഇന്‍ഡസ്ട്രികളിലും വരണമെന്ന് ഡബ്ല്യു.സി.സി മുമ്പേ തന്നെ അഭിപ്രായപ്പെട്ടിരുന്നതാണ്.

 

Read More: ദളിത്‌ ഐഡന്റിറ്റിയില്‍ അഭിമാനമേയുള്ളൂ, പക്ഷേ ദളിത്‌ സംവിധായിക എന്ന് വിളിക്കുന്നവരുടെ ഇടുങ്ങിയ കാഴ്ചപ്പാട് എന്റെ പ്രശ്നമല്ല; റിക്ടര്‍ സ്‌കെയില്‍ 7.6 സംവിധായിക ജീവ/അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍