UPDATES

ട്രെന്‍ഡിങ്ങ്

വ്യോമസേനാ ആക്രമണത്തിന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോകള്‍: ട്വീറ്റ് ചെയ്യപ്പെടുന്നത് ഗെയിം വീഡിയോകളും

ചിലര്‍ മൂന്ന് വര്‍ഷമെങ്കിലും പഴക്കമുള്ള വീഡിയോയാണ് ഇതെന്നും മറ്റുചിലര്‍ എഫ്16 വിമാനമാണ് ഇതെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്

ഇന്ന് പുലര്‍ച്ചെ മുന്നരയോടെ ഇന്ത്യന്‍ വ്യോമസേന നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് നടത്തിയ ആക്രമണത്തിന്റേയാതി പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ ഭീകര ക്യാംപുകളൊന്നും തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. വ്യോമസേന ജെയ്ഷ് ഇ മുഹമ്മദ് കേന്ദ്രങ്ങളില്‍ നടത്തിയതെന്ന് പറഞ്ഞത് പ്രചരിക്കുന്ന വീഡിയോ 2016ല്‍ പാകിസ്ഥാനില്‍ നിന്നുതന്നെ പകര്‍ത്തിയതാണെന്നാണ് ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അജയ് കുശ്വാഹ എന്നയാളാണ് ഈ വീഡിയോ ആദ്യം ട്വീറ്റ് ചെയ്തത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള പ്രമുഖര്‍ പിന്തുടരുന്ന ഇയാളുടെ ട്വീറ്റ് നിമിഷങ്ങള്‍ക്കകം മറ്റ് പലരും ഷെയര്‍ ചെയ്യുകയും ചെയ്തു. ഇന്ന് വ്യോമാക്രമണത്തിന്റെ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തന്നെ ഈ വീഡിയോയും പ്രചരിക്കാന്‍ ആരംഭിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മിറാഷ് 2000 ജെറ്റുകള്‍ പാകിസ്ഥാനില്‍ ബോംബ് വര്‍ഷിക്കുന്നു എന്ന പേരില്‍ യൂ ടൂബിലും ഇത് ഷെയര്‍ ചെയ്യപ്പെട്ടു. പ്രാദേശിക ദൃശ്യമാധ്യമങ്ങളില്‍ പലരും ഈ വീഡിയോ വാര്‍ത്തകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴിലുള്ള പുതിയ ഇന്ത്യയാണിതെന്നും മുന്നൂറോളം ഭീകരരെ വ്യോമസേന കൊലപ്പെടുത്തിയെന്നും കുശ്വാഹ ട്വീറ്റ് ചെയ്തു. അതേസമയം പാകിസ്ഥാനിലെ ട്വിറ്റര്‍ ഉപയോക്താക്കളും ഈ വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്. തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ എത്തിയ ഇന്ത്യന്‍ വിമാനങ്ങളെ തുരത്തുന്ന പാകിസ്ഥാന്‍ വ്യോമസേനാ വിമാനങ്ങള്‍ എന്ന പേരിലാണ് ഇത്. ഈ വീഡിയോ മുസഫറാബാദില്‍ നിന്നുള്ളതല്ല, ഇസ്ലാമാബാദില്‍ നിന്നുള്ളതാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. പ്രചരിക്കുന്ന വീഡിയോയിലെ വിമാനങ്ങള്‍ കത്തിപ്പടരുന്നതും കാണാം. ഇത് എന്തുകൊണ്ടാണെന്നാണ് ചിലര്‍ ചോദിക്കുന്നത്.

ചിലര്‍ മൂന്ന് വര്‍ഷമെങ്കിലും പഴക്കമുള്ള വീഡിയോയാണ് ഇതെന്നും മറ്റുചിലര്‍ എഫ്16 വിമാനമാണ് ഇതെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്വിന്റ് നടത്തിയ അന്വേഷണത്തില്‍ 2016 സെപ്തംബര്‍ 23ന് മുഹമ്മദ് സൊഹൈബ് അപ്പ്‌ലോഡ് ചെയ്ത വീഡിയോ ആണ് ഇതെന്ന് കണ്ടെത്തി. ഇസ്ലാമാബാദിന് മുകളിലൂടെ പറക്കുന്ന പാകിസ്ഥാന്‍ വ്യോമസേനാ വിമാനമാണ് ഇതെന്ന് വ്യക്തമായിട്ടുണ്ട്. ഒരേ വീഡിയോ ഉപയോഗിച്ച് ഇരുവിഭാഗവും തെറ്റായ പ്രചരണമാണ് നടത്തുന്നതെന്നും വ്യക്തമായിട്ടുണ്ട്.

ഇതല്ലാതെ മറ്റൊരു വീഡിയോയും ഇന്ത്യന്‍ ആക്രമണത്തിന്റെ പേരില്‍ പ്രചരിക്കുന്നുണ്ട്. ഗൂഗിള്‍ റിവേഴ്‌സ് ഇമേജുകളില്‍ നിന്നും ഇത് നാല് വര്‍ഷം മുമ്പ് യൂടൂബില്‍ ലഭ്യമായിരുന്നതാണെന്ന് തെളിഞ്ഞു. Really Short Engagement (ft. Taliban)- Appache Gunner FLIR Cam #6 എന്ന ഈ വീഡിയോ ആകട്ടെ ആര്‍മ്മ 2 എന്ന വീഡിയോ ഗെയിമില്‍ നിന്നും അടര്‍ത്തിയെടുത്തതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍