UPDATES

ട്രെന്‍ഡിങ്ങ്

തന്നെ വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു; കെവിന്റെ കൊലപാതകത്തില്‍ തന്റെ മാതാപിതാക്കള്‍ക്കും പങ്കെന്ന് നീനു

നിയമപരമായിട്ടല്ലെങ്കിലും താന്‍ കെവിന്റെ ഭാര്യയാണ്. കെവിന്റെ വീട്ടില്‍ തന്നെ ഇനി ജീവിക്കും-നീനു പറയുന്നു

കോട്ടയം മാന്നാനത്ത് ദുരഭിമാന കൊലയ്ക്ക് ഇരയായ കെവിന്‍ പി ജോസഫിന്റെ മരണം തന്റെ മാതാപിതാക്കള്‍ അറിയാതെ നടക്കില്ലെന്ന് ഭാര്യ നീനു. കെവിന്റെ സാമ്പത്തികനില അവര്‍ക്ക് പ്രശ്‌നമായിരുന്നെന്നും തന്നെ വെട്ടുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും നീനു വ്യക്തമാക്കി.

ഇനി താന്‍ മാതാപിതാക്കള്‍ക്കൊപ്പം പോകില്ലെന്നും നീനു മാധ്യമങ്ങളോട് പറഞ്ഞു. നിയമപരമായിട്ടല്ലെങ്കിലും താന്‍ കെവിന്റെ ഭാര്യയാണ്. കെവിന്റെ വീട്ടില്‍ തന്നെ ഇനി ജീവിക്കും-നീനു പറയുന്നു. ഈമാസം 24നാണ് കെവിനുമായുള്ള പ്രണയം വീട്ടുകാരെ അറിയിച്ചതെന്നും അതിന് മുമ്പ് അവര്‍ക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നെന്നും നീനു വ്യക്തമാക്കി. പരീക്ഷയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയാണ് ഏറ്റുമാനൂരിലെത്തി രജിസ്റ്റര്‍ വിവാഹം കഴിച്ചത്.

എന്നെ നേരിട്ട് കണ്ടാല്‍ വെട്ടുമെന്ന് നിയാസ് കെവിന്‍ ചേട്ടനോട് പറഞ്ഞിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്റെ അച്ഛന് സുഖമില്ലെന്ന് പറഞ്ഞ് കെവിന്‍ ചേട്ടനെ വിളിപ്പിച്ചു. എന്നാല്‍ അന്വേഷണത്തില്‍ നിന്നും ഇത് തെറ്റാണെന്ന് മനസിലായി. എന്റെ അച്ഛനും അമ്മയും അറിയാതെ ഷാനുവും നിയാസും ഇത് എങ്ങനെ ചെയ്യും. ഇനി അച്ഛനും അമ്മയും വന്ന് വിളിച്ചാലും പോകില്ലെന്നും നീനു തറപ്പിച്ച് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍