UPDATES

ട്രെന്‍ഡിങ്ങ്

ഇത് ബട്ടര്‍ഫ്‌ളൈ എഫക്ട്: കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍

തീയറ്ററുകളില്‍ ദേശീയഗാനം ആചരിക്കണമെന്ന ഉത്തരവിനെതിരെ ഹര്‍ജി നല്‍കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തത് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയാണ്

സിനിമാശാലകളില്‍ ദേശീയഗാനം നിര്‍ബന്ധിതമാക്കിയ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയാണ്. സിനിമ പ്രദര്‍ശനങ്ങള്‍ക്ക് മുമ്പ് ദേശീയഗാനം ആലപിക്കേണ്ടതില്ലെന്ന ഇന്നത്തെ സുപ്രിംകോടതി വിധിയെക്കുറിച്ച് അവര്‍ പ്രതികരിക്കുന്നു.

‘നീതിയെ കുറിച്ചുള്ള ചില ബോധ്യങ്ങളാണ് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയെയും അതില്‍ പ്രവര്‍ത്തിക്കുന്ന നമ്മെപോലുള്ളവരെയും സിനിമാ തിയറ്ററില്‍ ദേശിയഗാനം ആലപിക്കണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്.

ദേശീയത/ദേശസ്‌നേഹം എന്നിവ ഒരു രാഷ്ട്രത്തിലെ ജനതയുടെമേല്‍ അടിച്ചേല്‍പ്പിക്കേണ്ടതോ നിയമംമൂലം ഭയപെടുത്തി ഉണ്ടാക്കിയെടുക്കേണ്ടതോ ആയ ഒന്നല്ല. ഭയപെടുത്തി ദേശസ്‌നേഹം ഉണ്ടാക്കുനത് ഏകാതിപത്യ/വലതുപക്ഷ/ കമ്യുണിസ്റ്റ് /മത ഭരണകൂടങ്ങളാണ്. യഥാര്‍ത്ഥ ദേശസ്‌നേഹം ജനതയില്‍ സ്വാഭാവികമായി ഉരുത്തിരിഞ്ഞു വരേണ്ട ഒന്നാണെന്നും അതുണ്ടാകണമെങ്കില്‍ ആ രാഷ്ട്രത്തിലെ ജനതക്ക്, പ്രത്യകിച്ചു ആ രാഷ്ട്രത്തിലെ മത/ജാതി/വര്‍ഗ/വര്‍ണ്ണ/ലിംഗ/ഭാഷാ ന്യൂന പക്ഷങ്ങള്‍ക്ക് തങ്ങള്‍കൂടി ആ രാഷ്ട്രത്തിന്റെ പൗരന്മാരാണ്, തങ്ങള്‍ക്കും രാഷ്ട്രത്തിന്റെ ദൈനംദിനത്തില്‍ ഇടമുണ്ട്, തങ്ങളെ തന്റെ രാഷ്ട്രം ഉള്‍ക്കൊള്ളുന്നുണ്ട് എന്ന ബോധ്യം ഉണ്ടാകേണ്ടതുണ്ട്. അതിനു തുനിയാതെ സിനിമാഹാളില്‍ ദേശീയഗാനം ആലപിച്ചു ദേശസ്‌നേഹം വളര്‍ത്താമെന്നത് തികഞ്ഞ ആജ്ഞതയാണ്. അത് ദേശീയതയെന്ന കാഴ്ചപാടിനെ അവമതിക്കുന്നതാണ്. അതുകൊണ്ടുതന്നെ ചോദ്യംചെയ്യപ്പെടേണ്ടതാണ്. ഈ ബോധ്യമാണ് നമ്മെ സുപ്രീംകോടതിയെ സമീപിക്കാന്‍ പ്രേരിപ്പിച്ചത്. ഒപ്പം നിയമപരമായി ഇന്ത്യയില്‍ നിലവിലുള്ള ദേശീയഗാന നിയമങ്ങളും കോടതിവിധികളും ഭരണഘടനാ തത്വങ്ങളും ഇന്ത്യന്‍ ശിക്ഷാനിയമവും എത്രമാത്രം ഈ സുപ്രീംകോടതി ഉത്തരവിനു സാധുതനല്‍കുന്നുവെന്ന തിരിച്ചറിവും.

തിയേറ്ററിനകത്ത് ദേശസ്‌നേഹം പഠിപ്പിക്കാന്‍ കയറുന്ന മര്‍ദ്ദകസംഘങ്ങളോട് കടക്ക് പുറത്തെന്നു പറഞ്ഞ കോടതി വിധി

നമുക്കുവേണ്ടി സ്റ്റേഷനറിചാര്‍ജ് മാത്രം നാം നിര്‍ബന്ധിച്ചപ്പോള്‍ സ്വീകരിച്ചു സുപ്രീംകോടതിയില്‍ കേസ് വാദിച്ച അഡ്വ.പി.വി ദിനേശിനു നന്ദി… അഭിനന്ദനങള്‍….

ബട്ടര്‍ഫ്‌ളൈ എഫെക്ട് എന്നു സയന്‍സില്‍ പറയുന്നപോലെ നാം ഒരു പ്രത്യേക ചരിത്രസന്ദര്‍ഭത്തില്‍ നടത്തിയ ചെറിയ ഒരു ഇടപെടല്‍ ഇന്ത്യയുടെ സാമുഹ്യ രാഷ്ട്രീയ ജീവിതത്തില്‍ ജനാതിപത്യ മതേതര ലിബറല്‍ മുല്യങ്ങള്‍ക്ക് എത്രമാത്രം ശക്തിപകരുമെന്ന് കാലം തീരുമാനിക്കട്ടെ…

കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍’

സിനിമ തിയേറ്ററുകളിലെ ദേശീയഗാനം; അക്രമത്തിനുള്ള സാധ്യതകള്‍ ഇനിയും അവസാനിക്കുന്നില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍