UPDATES

ട്രെന്‍ഡിങ്ങ്

ഇത് എന്റെ ഇന്ത്യയല്ല: ഗൗരി ലങ്കേഷിന്റെ മരണത്തെക്കുറിച്ച് എ ആര്‍ റഹ്മാന്‍

എന്റെ ഇന്ത്യ പുരോഗമനാത്മകവും ദയയുള്ളതുമാണെന്നും റഹ്മാന്‍

ഗൗരി ലങ്കേഷിന്റെ മരണം പോലുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കുകയാണെങ്കില്‍ ഇത് എന്റെ ഇന്ത്യയല്ലെന്ന് സംഗീത ഇതിഹാസം എ ആര്‍ റഹ്മാന്‍. ബംഗളൂരുവില്‍ വെടിയേറ്റ് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ മരണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്. എന്റെ ഇന്ത്യ പുരോഗമനാത്മകവും ദയയുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയില്‍ ‘വണ്‍ ഹേര്‍ട്ട്: ദ എആര്‍ റഹ്മാന്‍ കണ്‍സേര്‍ട്ട് ഫിലിം’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രീമിയര്‍ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 14 നോര്‍ത്ത് അമേരിക്കന്‍ നഗരങ്ങളില്‍ റഹ്മാന്‍ നടത്തിയ സംഗീത പരിപാടികളുടെ അടിസ്ഥാനത്തിലുള്ളതാണ് വണ്‍ ഹേര്‍ട്ട്. റഹ്മാന്റെയും അദ്ദേഹത്തിന്റെ ബാന്‍ഡ് അംഗങ്ങളുടെയും അഭിമുഖങ്ങളും റിഹേഴ്‌സലുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റഹ്മാന്‍ എന്ന വ്യക്തിയെക്കുറിച്ച് ഈ സംഗീത കച്ചേരി സിനിമയിലൂടെ കൂടുതല്‍ അറിയാമെന്ന് അദ്ദേഹം പറഞ്ഞു. ഒരുപക്ഷെ ഇന്ത്യയിലെ ആദ്യ സംഗീത കച്ചേരി സിനിമയായിരിക്കും ഇത്. സംഘടനവും, തമാശയും, പ്രണയവുമെല്ലാം കാണുന്ന സിനിമയ്ക്ക് പകരം ഒരു സംഗീത സിനിമ കാഴ്ചക്കാര്‍ക്ക് നല്‍കണമെന്ന ആഗ്രത്തിലാണ് ഈ സിനിമ പിറന്നത്.

അത്തരം സിനിമകള്‍ കാണാന്‍ താല്‍പര്യമുള്ളവരും ധാരളമായുണ്ട്. റഹ്മാനെക്കുറിച്ച് ഒരു ബയോപിക് ഉണ്ടാകുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ ഇപ്പോഴും ചെറുപ്പക്കാരനാണെന്നാണ് റഹ്മാന്‍ മറുപടി പറഞ്ഞത്. ഒരുപക്ഷെ താന്‍ പോയിക്കഴിഞ്ഞ് മറ്റാരെങ്കിലും അത് ചെയ്‌തേക്കാമെന്നും റഹ്മാന്‍ പറയുന്നു. വണ്‍ ഹേര്‍ട്ട് പോലൊരു ചിത്രം ആരും കണ്ടിട്ടുണ്ടാകില്ലെന്ന് റഹ്മാന്റെ ദീര്‍ഘകാല സുഹൃത്തായ രഞ്ജിത് ബാരോട്ട് പറഞ്ഞു. റഹ്മാന് അത്രയ്ക്കും ഈ സിനിമയില്‍ ഉത്തരവാദിത്വമുള്ളതിനാലാണ് താന്‍ അങ്ങനെ പറഞ്ഞതെന്നും രഞ്ജിത് വ്യക്തമാക്കി. ചിത്രം ഇന്ന്‌ ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകളില്‍ റിലീസ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍