UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“സെമിഫൈനല്‍ തെളിയിക്കുന്നത് ബിജെപി എവിടെയുമില്ല എന്നാണ്”: മമത ബാനര്‍ജി

“ഇത് രാജ്യത്തെ ജനങ്ങളുടെ വിജയമാണ്. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്”.

സെമിഫൈനല്‍ തെളിയിക്കുന്നത് ബിജെപി എവിടെയുമില്ല എന്നതാണ്. ഇത് 2019ലെ ഫൈനല്‍ മത്സരത്തിന്റെ സൂചനയാണ് നല്‍കുന്നത്. ജനാധിപത്യത്തില്‍ എല്ലായ്‌പ്പോഴും ജനങ്ങളാണ് മാന്‍ ഓഫ് ദ മാച്ച്. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ – മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ട്വീറ്റാണ്.

ഇത് രാജ്യത്തെ ജനങ്ങളുടെ വിജയമാണ്. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. അനീതി, പൊതു സ്ഥാപനങ്ങളെ തകര്‍ക്കുക, തൊഴിലില്ലായ്മ, അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തത്, കര്‍ഷകര്‍, യുവാക്കള്‍, ദലിതര്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം എതിരായ ജനവിധിയാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍