UPDATES

ട്രെന്‍ഡിങ്ങ്

റാം റഹിമിന്റെ ആശ്രമത്തില്‍ റെയ്ഡ് നടത്തിയ പോലീസ് ഞെട്ടി

ദേരയുടെ ആശ്രമത്തില്‍ നടത്തിയ റെയ്ഡിന്റെ ഒരു മിനിറ്റ് മൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഒരു പോലീസുകാരനാണ് പുറത്തുവിട്ടത്

ബലാത്സംഗക്കേസില്‍ കോടതി ഇരുപത് വര്‍ഷം തടവ് ശിക്ഷ വിധിച്ച ഗുര്‍മീത് റാം റഹിമിന്റെ ദേര സച്ച സൗദ ആശ്രമത്തില്‍ കഴിഞ്ഞദിവസം പോലീസ് റെയ്ഡ് നടത്തി. ദേരയുടെ പഞ്ച്കുളയിലെ ആശ്രമത്തില്‍ നടത്തിയ റെയ്ഡിന്റെ ഒരു മിനിറ്റ് മൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഒരു പോലീസുകാരനാണ് പുറത്തുവിട്ടത്.

ദേരയുടെ ഒരു ചര്‍ച്ച വേദിയാണ് വീഡിയോയിലുള്ളത്. ആഢംബര പൂര്‍വമായ ഹാളില്‍ സ്വര്‍ണ പാത്രങ്ങളും സ്വര്‍ണം പൂശിയ വസ്ത്രങ്ങള്‍ കൊണ്ട് മറച്ച സോഫകളും കാണാം. ഭിത്തികളിലും സ്വര്‍ണം പൂശിയിട്ടുണ്ടെന്നാണ് ഈ വീഡിയോയില്‍ നിന്നും മനസിലാകുന്നത്. ലിവിംഗ് റൂമില്‍ നിന്നും ബെഡ്‌റൂമിലേക്കുള്ള വാതില്‍ പോലീസ് തല്ലിപ്പൊളിക്കുകയായിരുന്നു. കിടപ്പ് മുറിയുടെ ഭിത്തികളും പര്‍പ്പിള്‍, സ്വര്‍ണ നിറങ്ങള്‍ ഉള്ളവയാണ്.

അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിനാണ് ഗുര്‍മീത് ശിക്ഷിക്കപ്പെട്ടത്. ഇയാളെ കുറ്റക്കാരനാണ് വിധിച്ചതിന് പിന്നാലെ ഹരിയാന പഞ്ച്കുളയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം അഞ്ച് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരുന്നു.

 

(ഫോട്ടോയ്ക്ക് കടപ്പാട്: ഇന്ത്യന്‍ എക്‌സ്പ്രസ്‌)

വീഡിയോ കാണാന്‍ ഇവിടെ ക്ലക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍