UPDATES

ട്രെന്‍ഡിങ്ങ്

ക്രിമിനല്‍ മനസുള്ള ബിജെപിക്കാര്‍ ഇങ്ങനെയൊക്കെയെ ചിന്തിക്കൂ; കേന്ദ്രമന്ത്രിയെ വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി

തന്റെ എസ്‌കോര്‍ട്ട് വാഹനത്തില്‍ ലോറിയിടിച്ചത് തന്നെ കൊല്ലാനുള്ള ശ്രമത്തിനിടയിലായിരുന്നുവെന്നായിരുന്നു മന്ത്രിയുടെ ആരോപണം

കര്‍ണാടകയിലെ ഹവേരിയില്‍ നടന്ന അപകടം ബോധപൂര്‍വം ആയിരുന്നുവെന്നും തന്റെ ജീവന്‍ അപായപ്പെടുത്താനായിരുന്നു ഉദ്ദേശമെന്നും ആരോപിച്ച കേന്ദ്രമന്ത്രിയും കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാവുമായ അനന്ദ് കുമാര്‍ ഹെഗ്‌ഡെയെ വിമര്‍ശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. അശ്രദ്ധമൂലമോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ആകാം അപകടം നടന്നിരിക്കുക, എന്നാല്‍ അതൊരു കൊലപാതകശ്രമം ആണെന്നൊക്കെ പറയുന്നത് ശരിയാണോ? ക്രിമിനല്‍ ചിന്താഗതിയാണ് ഇത് തെളിയിക്കുന്നത്. ബിജെപിയിലെ ചില ആള്‍ക്കാര്‍ ക്രിമിനല്‍ മനോനിലയുള്ളവരാണ്, അവര്‍ ഇങ്ങനെയൊക്കെയെ ചിന്തിക്കൂ; സിദ്ധരാമയ്യ പ്രതികരിച്ചു. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നേരത്തെ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യപിച്ചിട്ടുണ്ട്. ലോറി ഡ്രൈവറേയും പൊലീസ് കസ്റ്റഡയില്‍ എടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ കര്‍ണാടകയിലെ ഹവേരിയിലാണ് കേന്ദ്രമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനത്തില്‍ ലോറി ഇടിച്ചത്. എന്നാല്‍ തന്നെ കൊല്ലാനുള്ള ശ്രമമായിരുന്നു നടന്നതെന്നും താന്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നമായിരുന്നു അനന്ദ് ഹെഗ്‌ഡെ പിന്നീട് പ്രതികരിച്ചത്.

നാസര്‍ എന്നു പേരുള്ള ഡ്രൈവറാണ് തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ച ലോറി ഓടിച്ചിരുന്നതെന്നും ഇയാള്‍ക്ക് പിന്നില്‍ വലിയൊരു ശൃംഖല പ്രവര്‍ത്തിച്ചിട്ടിട്ടുണ്ടെന്നുമാണ് അനന്ദ് ഹെഗ്‌ഡെ ആരോപിക്കുന്നത്. നാസറിന്റെ ഫോട്ടോ തന്റെ ട്വിറ്ററിലൂടെ പ്രദര്‍ശിപ്പിച്ചും ഹെഗ്‌ഡെ വിഷയം കൂടുതല്‍ ചൂടുപിടിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

കാറില്‍ ലോറിയിടിപ്പിച്ച് തന്നെ കൊല്ലാന്‍ ശ്രമിച്ചതാണെന്ന് കേന്ദ്ര മന്ത്രി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍