UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോമസ് ചാണ്ടി മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കിയതായി സൂചന

സിപിഎം നേതൃത്വവും ചാണ്ടിയെ കയ്യൊഴിഞ്ഞതോടെയാണ് രാജി അനിവാര്യമായിരിക്കുന്നത്.

കായല്‍ കയ്യേറ്റത്തില്‍ ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടി മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കിയതായി സൂചന. രാജിയില്‍ ഇന്നത്തെ ഹൈക്കോടതിയുടെ നിലപാട് അറിഞ്ഞതിന് ശേഷം തീരുമാനമുണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. സിപിഎം നേതൃത്വവും ചാണ്ടിയെ കയ്യൊഴിഞ്ഞതോടെയാണ് രാജി അനിവാര്യമായിരിക്കുന്നത്. തോമസ് ചാണ്ടിക്കെതിരെയുള്ള കുരുക്ക് മുറുക്കുന്നതില്‍ ജില്ലാ കളക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ടാണ് നിര്‍ണായകമായിരിക്കുന്നത്.

സര്‍ക്കാരിനേയും മുന്നണിയെയും ഏറെ സമ്മര്‍ദ്ദത്തിലാക്കിയ കായല്‍ കയ്യേറ്റ വിവാദത്തില്‍ സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിക്കെതിരായ ആരോപണത്തിലെ നിയമോപദേശം പ്രതികൂലമായാല്‍ പിന്തുണക്കില്ലെന്ന് ചാണ്ടിയെ അറിയിച്ചതായും അറിയുന്നു.

ഇന്ന് ചാണ്ടിയുടെ പേരിലുള്ള രണ്ട് കേസുകളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഹൈക്കോടതിയുടെ നിലപാട് രാജിത്തീരുമാനത്തില്‍ നിര്‍ണായകമാവും. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ചാണ്ടിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ പുന:പരിശോധനയ്ക്ക് സാധ്യതയുള്ളൂ. ഇടതുമുന്നണിയോഗത്തിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാവുകയെന്നാണ് സൂചന.

മന്ത്രി തോമസ് ചാണ്ടി വീണ്ടും കുവൈറ്റ് ചാണ്ടിയാകുമോ? വളര്‍ച്ചയുടെ ചാണ്ടി സ്റ്റൈല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍