UPDATES

ട്രെന്‍ഡിങ്ങ്

ദിലീപിനെ കൂവുന്നവര്‍ വേറെ പണിയൊന്നും ഇല്ലാത്തവരെന്ന് അഭിഭാഷകന്‍ രാംകുമാര്‍

യാതൊരു ജോലിയുമില്ലാത്ത കുറെ ചെറുപ്പക്കാര്‍ നമ്മുടെ കേരളത്തിലുണ്ടല്ലോ എന്ന ദുര്‍ഗതി ഓര്‍ത്ത് വാസ്തവത്തില്‍ സങ്കടം തോന്നുകയാണ് – രാംകുമാര്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനെ കൂവി വിളിച്ച് പരിഹസിക്കുന്നവര്‍ വേറെ തൊഴിലൊന്നുമില്ലാത്തവരാണെന്ന് അഭിഭാഷകന്‍ രാംകുമാര്‍. കൈരളി – പീപ്പിള്‍ ടിവിയുടെ ചര്‍ച്ചയിലാണ് രാംകുമാര്‍ ഇക്കാര്യം അഭിപ്രായപ്പെട്ടത്.  ദിലീപിനെ കോടതിയിലെത്തിക്കുമ്പോളും തെളിവെടുപ്പിന് കൊണ്ടുവരുമ്പോളുമെല്ലാം തടിച്ചുകൂടുന്ന ജനങ്ങള്‍ കൂവി വിളിച്ചാണ് സ്വീകരിക്കുന്നത്. അങ്കമാലി കോടതിയില്‍ ദിലീപിന് വേണ്ടി വാദിക്കാന്‍ എത്തിയപ്പോള്‍ രാംകുമാറിനേയും കൂടിനിന്ന ആളുകള്‍ കൂവി വിളിച്ചിരുന്നു.

ദിലീപിനെ പോലൊരു പ്രശസ്തനായ സിനിമാതാരം ഇതുപോലൊരു കഷ്ടസ്ഥിതിയില്‍ എത്തുമ്പോള്‍ അനുകൂലിക്കാനും പ്രതികൂലിക്കാനും ഇവിടെ ആളുകള്‍ ഉണ്ടാകുന്നതില്‍ യാതൊരു അസ്വാഭാവികതയും ഇല്ല. പക്ഷേ ഒരാള്‍ കോടതിയില്‍ എത്തുമ്പോള്‍ അയാള്‍ എന്തോ കുറ്റം ചെയ്തെന്ന മട്ടില്‍ കുക്കി വിളിക്കുന്നത് രണ്ടു കാര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതിലൊന്ന് ഇത്തരത്തില്‍ ചെയ്യുന്ന ആളുകളുടെ സംസ്‌കാര ശൂന്യത. രണ്ടാമത്തേത് തൊഴിലില്ലാത്ത ആളുകള്‍ ഇത്രയധികം കേരളത്തിലുണ്ടെന്നത്. എല്ലാ സ്ഥലത്തും ഇത് പ്രകടമായികൊണ്ടിരിക്കുകയാണ്. കാലത്ത് 11 മണിക്ക് കോടതിയില്‍ വരുമ്പോഴും അത് കഴിഞ്ഞു തിരിച്ചുകൊണ്ടുപോകുമ്പോഴും ഇവരിങ്ങനെ കൂവുകയാണ്. യാതൊരു ജോലിയുമില്ലാത്ത കുറെ ചെറുപ്പക്കാര്‍ നമ്മുടെ കേരളത്തിലുണ്ടല്ലോ എന്ന ദുര്‍ഗതി ഓര്‍ത്ത് വാസ്തവത്തില്‍ സങ്കടം തോന്നുകയാണ് – രാംകുമാര്‍ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍