UPDATES

ട്രെന്‍ഡിങ്ങ്

ഈഴവനെ ശാന്തിപ്പണി ചെയ്യാന്‍ അനുവദിക്കില്ല; പുറത്താക്കിയില്ലെങ്കില്‍ കാണിക്കയില്‍ തൊടാന്‍ അനുവദിക്കില്ലെന്ന് ഭീഷണി

അശോകനോടൊപ്പം ക്ഷേത്രത്തിലെ പുറംജോലികള്‍ ചെയ്യുന്ന ഓച്ചിറ സ്വദേശിയായ ഉഷ എന്ന സ്ത്രീയെയും പുറത്താക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്

ഈഴവനായ മേല്‍ശാന്തിയെ ക്ഷേത്രത്തില്‍ നിന്നും പുറത്താക്കണമെന്ന് ഭീഷണി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കരുനാഗപ്പള്ളി പുലിയന്‍കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി അശോകനെ പുറത്താക്കണമെന്നാണ് ക്ഷേത്ര ഉപദേശക സമിതിയിലെ ഒരുവിഭാഗം ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. അശോകനെ പുറത്താക്കാതെ കാണിക്ക വഞ്ചി എണ്ണാന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി. കാണിക്ക വഞ്ചി എണ്ണുന്നതിനായി ബുധനാഴ്ച ക്ഷേത്രത്തിലെത്തിയ കരുനാഗപ്പള്ളി അസി. കമ്മിഷണറും സബ് ഗ്രൂപ്പ് ഓഫീസറും ഭീഷണിയെ തുടര്‍ന്ന് തിരിച്ചുപോയി.

മൈനാഗപ്പള്ളി നവരംഗം ചെരുവിലില്‍ അശോകന്‍ 30 വര്‍ഷമായി പൂജാരിയായി ജോലി ചെയ്തുവരികയാണ്. കഴിഞ്ഞ രണ്ടര വര്‍ഷമായി ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ്. മുമ്പും അശോകനെതിരെ സമീപ പ്രദേശങ്ങളില്‍ പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും പലവിധത്തിലും അപമാനിക്കാന്‍ ശ്രമിച്ചതിന് ശേഷമാണ് ഇപ്പോഴത്തെ ഭീഷണിയെന്നും കേരള കൗമുദി റിപ്പോര്‍ട്ടില്‍ പറയുന്നു.

ദലിത് പൂജാരിമാരില്‍ നിന്നും നിങ്ങള്‍ പുണ്യാഹം വാങ്ങുമോ? കാസര്‍കോടും ചെട്ടിക്കുളങ്ങരയും തുറന്നുകാട്ടുന്ന ‘നവകേരളം’

1988ലാണ് അശോകന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ശാന്തിയായി നിയമിക്കപ്പെട്ടത്. അശോകനോടൊപ്പം ക്ഷേത്രത്തിലെ പുറംജോലികള്‍ ചെയ്യുന്ന ഓച്ചിറ സ്വദേശിയായ ഉഷ എന്ന സ്ത്രീയെയും പുറത്താക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ജോലിയില്‍ നിന്നും വിരമിക്കാന്‍ രണ്ട് വര്‍ഷം മാത്രമാണ് ഇവര്‍ക്കുള്ളത്. ഇവരും ഈഴവ സമുദായത്തില്‍ നിന്നുള്ളവരാണെന്നതാണ് ഒരു വിഭാഗത്തെ പ്രകോപിതരാക്കുന്നതെന്ന് കേരള കൗമുദിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈഴവന്‍ മേല്‍ശാന്തിയായതില്‍ ഒരുപാട് എതിര്‍പ്പുകള്‍ നേരിട്ടുണ്ട്. പക്ഷെ, പൂജ ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറയുന്നത് ഇത് ആദ്യമായാണ്. ഓച്ചിറ ദേവസ്വം, കായംകുളം പുതിയിടം ദേവസ്വം, കരുനാഗപ്പള്ളി പുതിയകാവ് ദേവീക്ഷേത്രം, കട്ടച്ചിറ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലും അശോകന്‍ മേല്‍ശാന്തിയായി ജോലി ചെയ്തിട്ടുണ്ട്.

‘വഴിയേ പോകുന്ന കണ്ടനും കാളനും കയറി നിരങ്ങാനുളളതല്ല ക്ഷേത്രം’; ജാതിമതില്‍ പൊളിച്ച ദളിത് സമരം 100 ദിനം പിന്നിടുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍