UPDATES

ട്രെന്‍ഡിങ്ങ്

ക്രിക്കറ്റല്ല, കര്‍ഷകനാണ് വലുത്, അവരുടെ പട്ടിണിയും പെരുകുന്ന കടങ്ങളുമാണ് പ്രധാനം; ഐപിഎല്‍ വേണ്ടെന്ന് രജനി

വെള്ളം കിട്ടാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുമ്പോള്‍ ചെന്നൈയില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നത് ഉചിതമാണോ

കവേരി മാനേജ്‌മെന്റ് രൂപീകരണം നടപ്പാക്കത്തതില്‍ തമിഴ്‌നാട്ടില്‍ പ്രതിധേഷം ശക്തമാകുന്നതിനിടയില്‍ ചെന്നൈയില്‍ ഐപിഎല്‍ നടക്കുന്നത് ഉചിതമല്ലെന്ന നിര്‍ദേശവുമായി രജനികാന്ത്. മധ്യ ചെന്നൈയിലെ വള്ളുവര്‍കോട്ടത്ത് നടിഗര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ തമിഴ് ചലച്ചിത്രപ്രവര്‍ത്തകര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചതില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രജനി.

സംസ്ഥാനത്തെ കര്‍ഷകര്‍ പട്ടിണിയിലും പെരുകുന്ന കടത്തിലും പെട്ട് ഉഴലുകയാണ്, ആ സമയത്ത് ഐപിഎല്‍ ഇവിടെ സംഘടിപ്പിക്കുന്നത് അനൗചിത്യമാണെന്നാണ് രജനി പറയുന്നത്.

വെള്ളം കിട്ടാതെ കര്‍ഷകര്‍ കഷ്ടപ്പെടുകയാണ്, അത് മനസിലാക്കി ചെന്നൈയില്‍ ഐപിഎല്‍ നടത്താതിരിക്കുകയാണെങ്കില്‍ അതാണ് ഉചിതം. ഈയൊരു സാഹചര്യത്തില്‍ പിന്‍മാറുന്നത് ബുദ്ധിമുട്ടാണെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കളിക്കാര്‍ കളിക്കാനിറങ്ങുമ്പോള്‍ കറുത്ത ബാഡ്ജ് ധരിക്കൂ, ഈ നാട്ടിലെ കര്‍ഷകരുടെ കഷ്ടതകളെ അത് പ്രതിഫലിപ്പിക്കട്ടെ; രജനി പറയുന്നു. സിഎസ്‌കെ ഫ്രാഞ്ചൈസി ഉടമകള്‍ ഈ കാര്യത്തെ കുറിച്ച് തീര്‍ച്ചയായും ചിന്തിക്കണമെന്നും ഈ സമയം ഐപിഎല്‍ കളിക്കാന്‍ ഒട്ടും യോജ്യമല്ലെന്ന കാര്യം മനസിലാക്കണമെന്നും രജനികാന്ത് പറഞ്ഞു.

കേന്ദ്രസര്‍കക്കാരിനെതിരേയും കാവേരി നദി ജലപ്രശ്‌നത്തില്‍ രജനികാന്ത് വിമര്‍ശനം ഉന്നയിച്ചു.. തമിഴ്‌നാട്ടില്‍ കാവേരി നദിയെ ആശ്രയിച്ചു കഴിയുന്ന ചെറുതും പാര്‍ശ്വവത്കൃതരുമായ കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കന്‍ വേണ്ടി ഒരു കാലതാമവസവും വരുത്താതെ നദി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ പ്രധാനമന്ത്രി മോദി തയ്യാറാകണം എന്ന് രജനികാന്ത് ആവശ്യപ്പെട്ടു.

നടിഗര്‍സംഘത്തിന്റെ പ്രതിഷേധത്തില്‍ കമല്‍ഹാസനും രജനിക്കൊപ്പം ഉണ്ടായിരുന്നു. സംസ്ഥാന-കേന്ദ്രസര്‍ക്കാരുകള്‍ക്കെതിരേ കമല്‍ ആഞ്ഞടിച്ചു. ചലച്ചിത്രതാരവും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു, നടന്മാരായ വിജയ്, വിശാല്‍, ധനുഷ്, സംഗീത സംവിധായകന്‍ ഇളയരാജ തുടങ്ങി നിരവധി പ്രമുഖര്‍ പ്രതിഷേധത്തിന് എത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍