UPDATES

ട്രെന്‍ഡിങ്ങ്

കേരളം ഇടിമുഴങ്ങുന്ന പാക്കിസ്ഥാനെന്ന് ടൈംസ് നൌ ചാനല്‍

ബീഫ് വിഷയത്തില്‍ കേരളത്തില്‍ സംഘര്‍ഷമാണെങ്കിലും അമിത് ഷായ്ക്ക് കൂസലില്ലെന്നും ചാനല്‍

കേരളത്തെ പക്കിസ്ഥാനാക്കി ടൈംസ് നൌ ചാനല്‍. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രാവിലെ ഒമ്പതു മണിക്കുള്ള വാര്‍ത്തയിലായിരുന്നു അമിത് ഷാ ‘ഇടി മുഴങ്ങുന്ന പാക്കിസ്ഥാനിലേക്ക്’ എന്ന തലക്കെട്ടോടെ ടൈംസ് നൌ വാര്‍ത്ത കൊടുത്തത്.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കന്നുകാലി കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ നടക്കുന്നതിനിടെ ആയിരുന്നു അമിത് ഷാ കൊച്ചിയില്‍ വന്ന വിവരം കൂടി ചാനല്‍ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയത്. ഇതിനുള്ള തലക്കെട്ടായിരുന്നു ഷാ ‘ഇടി മുഴങ്ങുന്ന പാക്കിസ്ഥാനിലേക്ക്’ എന്നത്.

കേരളം ബീഫ് വിഷയത്തില്‍ സംഘര്‍ഷത്തിലാണെന്നും എന്നാല്‍ അതൊന്നും കൂസാതെ അമിത് ഷാ നേരെ സംസ്ഥാനത്തേക്ക് ചെല്ലുകയാണ് എന്നും ചാനല്‍ പറയുന്നു.

ഇപ്പോള്‍ റിപ്പബ്ലിക് ടി.വിയെ നയിക്കുന്ന അര്‍ണാബ് ഗോസ്വാമി ടൈംസ് നൌവിന്റെ തലപ്പത്തുണ്ടായിരുന്നപ്പോള്‍ തന്നെ ഈ ചാനല്‍ ബിജെപി ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അര്‍ണാബ് പോയതിനു ശേഷവും ചാനല്‍ അതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍