UPDATES

ഓഫ് ബീറ്റ്

വാസ്തവം തിരിച്ചറിയാന്‍ ഫേസ്ബുക്കിന്റെ 10 നിര്‍ദ്ദേശങ്ങള്‍

വിവരങ്ങളുടെ അതിപ്രസരത്തില്‍ നേരും നുണയും തിരിച്ചറിയാനുളള മാര്‍ഗങ്ങള്‍ ഫേസ്ബുക്ക് തന്നെ നിര്‍ദ്ദേശിക്കുന്നു

വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാനായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുമായി പ്രമുഖ ദിനപത്രങ്ങളില്‍ ഫേസ്ബുക്കിന്‍റെ പരസ്യം. വ്യാജവാര്‍ത്തകള്‍ തിരിച്ചറിയുന്നതിനായി 10 മാര്‍ഗങ്ങളാണ് പരസ്യത്തിന്‍റെ ഉളളടക്കം. ‘നമുക്ക് ഒരുമിച്ച് വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കാമെന്ന’ മുദ്രാവാക്യത്തിലാണ് പരസ്യം പ്രസിദ്ധപെടുത്തിയത്.

വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുന്നതിന് 10 മാര്‍ഗങ്ങള്‍:

1. തലവാചകങ്ങളെ സംശയിക്കുക.

ആശ്ചര്യചിഹ്നത്തോടുകൂടി ആകര്‍ഷകമായ തലവാചകങ്ങളായിരിക്കും വ്യാജവാര്‍ത്തകളുടേത്. ഞെട്ടിക്കുന്ന അവകാശവാദങ്ങള്‍ തലവാചകത്തിലുണ്ടെങ്കില്‍ അവ വിശ്വാസയോഗ്യമാവാനിടയില്ല.

2. സമാനമായ യുആര്‍എല്‍ വ്യാജവാര്‍ത്തകളാണെന്ന മുന്നറിയിപ്പാണ്. പല സൈറ്റുകളുടേയും യുആര്‍എല്‍ ചെറുതായി മാറ്റിയാണ് പലപ്പോഴും വ്യാജവാര്‍ത്തകള്‍ നല്‍കുക. അത്തരം യുആര്‍എല്‍ എടുത്ത്, യഥാര്‍ത്ഥ ഉറവിടം എടുത്ത് താരതമ്യം ചെയ്ത് പരിശോധിക്കുക.

3. ഉറവിടം അന്വേഷിക്കുക.

വിശ്വാസ്യയോഗ്യമായ ഉറവിടങ്ങളില്‍ നിന്നുളള വാര്‍ത്തയാണോ എന്ന് അന്വേഷിക്കുക. സുപരിചിതമായ സ്ഥാനങ്ങളില്‍ നിന്നാണ് വാര്‍ത്തകള്‍ ലഭിക്കുന്നതെങ്കില്‍ അത്തരം സൈറ്റുകളുടെ എബൗട്ട് അസ് (എബൗട്ട് അസ്) എന്ന സെക്ഷന്‍ പരിശോധിക്കുക.

4. അസാധാരാണമായ ഫോര്‍മാറ്റുകള്‍ നോക്കുക.

വ്യാജവാര്‍ത്തകള്‍ക്ക് മോശമായ ഫോര്‍മാറ്റുകളും അക്ഷരതെറ്റുകളുമുണ്ടാകും. ശ്രദ്ധാപൂര്‍വം വായിച്ചുനോക്കിയാല്‍ ഈ ലക്ഷണങ്ങള്‍ കണ്ടെത്താനാവും. ഡിസൈനുകളും അലങ്കോലപെട്ടതായിരിക്കും.

5. ഫോട്ടോ ശ്രദ്ധിക്കുക.

വ്യാജവാര്‍ത്തകളില്‍ പലപ്പോഴും കൃത്രിമ ഫോട്ടോകളും വീഡിയോകളും അടങ്ങിയിരിക്കും. ചിലപ്പോള്‍, ഫോട്ടോ ഒറിജിനല്‍ ആയിരിക്കും. സന്ദര്‍ഭം വ്യത്യാസമാകും. ഫോട്ടോയുടെ ഉല്‍ഭവം എവിടെ നിന്നാണെന്ന് സെര്‍ച്ച് ചെയ്ത് പരിശോധിക്കാം.

6. തിയ്യതികള്‍ പരിശോധിച്ച് ഉറപ്പ് വരുത്താം

വ്യാജവാര്‍ത്തകളുടെ തിയ്യതികള്‍ തെറ്റായിരിക്കും. തീയതികള്‍ വ്യത്യാസപെടുത്തിയായിരിക്കും അത്തരം വാര്‍ത്തകള്‍ പോസറ്റ് ചെയ്യുക.

7. തെളിവുകള്‍ പരിശോധിക്കുക

രചയിതാവിന്‍റെ ഉറവിടം പരിശോധിച്ച് ഉറപ്പുവരുത്തുക. തെളിവുകളുടെ അഭാവം. ഉദ്ധരണികളായി നല്‍കിയത് ശരിയായ വിദഗ്ധര്‍ തന്നെയാണോയെന്നു പരിശോധിക്കുക. പേരുകള്‍ നല്‍കാത്ത ഉദ്ധരണികള്‍ വ്യാജമായിരിക്കും.

8. മറ്റ് റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിക്കുക.

മറ്റു വാര്‍ത്താസ്രോതസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ അത് വ്യാജവാര്‍ത്തയാകാം. നിങ്ങള്‍ വിശ്വസിക്കുന്ന മറ്റ് വാര്‍ത്താസ്രോതസുകള്‍ അത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അവ ശരിയായിരിക്കും

9. വാര്‍ത്ത തമാശയാണോ?

ചിലപ്പോള്‍ വ്യാജവാര്‍ത്തകള്‍ തമാശയാണോ ആക്ഷേപഹാസ്യമാണോ എന്ന വ്യത്യാസം തിരിച്ചറിയാന്‍ സാധിക്കില്ല. അത്തരം വാര്‍ത്തകളുടെ സ്വരവും മറ്റ് വിശദാംശങ്ങളും കണ്ടെത്തി അവ തമാശയാണോയെന്ന് പരിശോധിക്കുക.

10. ചില വാര്‍ത്തകളുടെ ഉദ്ദേശ്യം തന്നെ നുണപ്രചരണമായിരിക്കും.

വാര്‍ത്തകള്‍ വിമര്‍ശനാത്മകമായി വായിക്കുക. വാസ്തവമാണെന്ന് അറിഞ്ഞ ശേഷം മാത്രം വാര്‍ത്തകള്‍ പങ്കുവെയ്ക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍