UPDATES

ട്രെന്‍ഡിങ്ങ്

ചോദ്യം ഒഴിവാക്കാന്‍ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തഴുകി; തമിഴ്‌നാട് ഗവര്‍ണര്‍ വിവാദത്തില്‍

ഒരു വനിത പ്രൊഫസറുമായി ബന്ധപ്പെട്ട ലൈംഗിക ചൂഷണ കേസില്‍ ഗവര്‍ണറുടെ പേര് പരാമര്‍ശിക്കപ്പെട്ടതിനു പിന്നാലെയാണ് ഈ സംഭവവും

മാധ്യമപ്രവര്‍കയുടെ കവിളില്‍ തഴുകി തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് വിവാദത്തില്‍. കോളേജ് വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിനു വിധേയയാക്കിയെന്ന കേസിലെ പ്രതി പ്രൊഫസര്‍ നിര്‍മല ദേവിയയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിനുശേഷമായിരുന്നു തന്നോട് ചോദ്യം ചോദിച്ച വനിത റിപ്പോര്‍ട്ടറുടെ കവിളില്‍ ഗവര്‍ണറുടെ തലോടല്‍. ഇതിന്റെ ചിത്രം ട്വിറ്ററിലൂടെ അധികം വൈകാതെ തന്നെ വൈറല്‍ ആവുകയും ചെയ്തു.

ഈ സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തക പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. പല തവണ ഞാന്‍ എന്റെ മുഖം കഴുകി. ഇപ്പോഴും എനിക്കാ സംഭവത്തില്‍ നിന്നും മോചിതയാകാന്‍ കഴിയുന്നില്ല. ഒരുപക്ഷേ ഒരു മുത്തച്ഛനെന്നപോലെ എന്നെ അഭിനന്ദിച്ചതാവാം, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ശരിയല്ല- ഇത്തരത്തിലായിരുന്നു വനിത മാധ്യമപ്രവര്‍ത്തകയുടെ പ്രതികരണം.

സ്വകാര്യ കോളേജിലെ വനിത പ്രൊഫസര്‍ ഉയര്‍ന്ന മാര്‍ക്കിനും പണത്തിനും വേണ്ടി ഉയര്‍ന്ന ഉദ്യോഗസ്ഥരെ ലൈംഗികമായി തൃപ്തിപ്പെടുത്താന്‍ വിദ്യാര്‍ത്ഥിനികളെ വനതി പ്രൊഫസര്‍ നിര്‍മല ദേവി ഉപദേശിച്ചതുമായി ബന്ധപ്പെട്ട വിവാദം തമിഴ്‌നാട്ടില്‍ വന്‍ രാഷ്ട്രീയവിഷയമായി മാറിയിരിക്കുകയാണ്. ഗവര്‍ണറുടെ പേരും ഈ വിവാദത്തിലേക്ക് കടന്നുവന്നിരുന്നു. ഇതിലുള്ള വിശദീകരണം എന്ന നിലയ്ക്ക് നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ഗവവര്‍ണറുടെ വിവാദപ്രകടനവും.

നല്ല മാര്‍ക്കും പണവും കിട്ടും; ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ത്ഥിനികളെ ഉപദേശിച്ച അധ്യാപിക അറസ്റ്റില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍