UPDATES

വീഡിയോ

വേദങ്ങള്‍ വായിക്കൂ; കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള വഴി കണ്ടെത്താം: നരേന്ദ്ര മോദി

സൂര്യനെയാണ് ലോകത്തിന്റെ ആത്മാവായി വേദങ്ങള്‍ സങ്കല്‍പ്പിച്ചിരിക്കുന്നത്

കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രിക്കാനുള്ള വഴികള്‍ കണ്ടെത്താന്‍ വേദങ്ങള്‍ വായിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. ഇന്‍റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

“സൂര്യനെയാണ് ലോകത്തിന്റെ ആത്മാവായി വേദങ്ങള്‍ സങ്കല്‍പ്പിച്ചിരിക്കുന്നത്. സൂര്യന്‍ തന്നെയാണ് ജീവന്റെ പോഷണത്തിന് സഹായിക്കുന്നതും. ഇന്ന് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ഈ പുരാതന ആശയങ്ങളിലേക്ക് നാം തിരിച്ചു പോകേണ്ടിയിരിക്കുന്നു.” പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയും ഫ്രാന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ഫ്രെഞ്ച് പ്രസിഡണ്ട് ഇമാനുവല്‍ മക്രോണ്‍, രാഷ്ട്രപതി രാം നാഥ് കോവിന്ദ് എന്നിവരും പങ്കെടുത്തു. ഡല്‍ഹിയിലാണ് സമ്മേളനം നടക്കുന്നത്.

സൂര്യപ്രകാശ സമൃദ്ധമായ 121 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഇന്‍റര്‍നാഷണല്‍ സോളാര്‍ അലയന്‍സ്. കാലാവസ്ഥാ വ്യതിയാനത്തെ തടയാന്‍ ഫോസില്‍ ഊര്‍ജ്ജത്തിന് പകരം സൌരോര്‍ജ്ജത്തെ ഉപയോഗിക്കുക എന്നുള്ളതാണ് കൂട്ടായ്മയുടെ ലക്ഷ്യം.

സൌരോര്‍ജ്ജ സാങ്കേതിക ചിലവ് കുറഞ്ഞതാക്കുന്നതിന് 10 കര്‍മ്മ പദ്ധതികള്‍ നിര്‍ദേശിച്ച മോദി 2012 ആകുമ്പോഴേക്കും 175 ഗിഗാ വാറ്റ്സ് സൌര വൈദ്യുതി ഇന്ത്യ ഉത്പാദിപ്പിക്കും എന്നു പ്രഖ്യാപിക്കുകയും ചെയ്തു.

ഹിന്ദുക്കളാണ് ഇന്ത്യയിലെ ആദിമ ജനതയെന്ന് ‘തെളിയിക്കാന്‍’ മോദി കമ്മിറ്റിയുണ്ടാക്കി; റോയിട്ടേഴ്സ് വെളിപ്പെടുത്തല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍