UPDATES

ട്രെന്‍ഡിങ്ങ്

കാക്കിക്കുള്ളിലെ കല പുറത്തെടുത്ത് ടോമിന്‍ തച്ചങ്കരി: ഇത്തവണ കെഎസ്ആര്‍ടിസിയുടെ നെഞ്ചത്ത്

കെഎസ്ആര്‍ടിസിക്ക് പുതിയ തീം സോംഗ് തയ്യാറാക്കിയിരിക്കുകയാണ് തച്ചങ്കരി

കാക്കിക്കുള്ളിലെ കലാകാരനാണ് ടോമിന്‍ തച്ചങ്കരിയെന്ന് നമുക്ക് നേരത്തെ അറിയാവുന്നതാണ്. ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയും അത് ആലിപിച്ചും മലയാളികളുടെ ആസ്വാദന ഹൃദയത്തെ തൊടാന്‍ അദ്ദേഹം പണ്ടുമുതലേ ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ കെഎസ്ആര്‍ടിസ്‌ക്ക് വേണ്ടിയും തന്റെ കലാഹൃദയം എങ്ങനെ ഉപയോഗിക്കാമെന്നാണ് അദ്ദേഹം ഇപ്പോള്‍ ആലോചിക്കുന്നത്.

കെഎസ്ആര്‍ടിസിക്ക് പുതിയ തീം സോംഗ് തയ്യാറാക്കിയിരിക്കുകയാണ് തച്ചങ്കരി. തച്ചങ്കരി തയ്യാറാക്കിയിരിക്കുന്ന ഈണത്തിന് അനുസരിച്ച് വരികള്‍ തയ്യാറാക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കെഎസ്ആര്‍ടിസിയെ കൂടുതല്‍ ജനകീയമാക്കുകയാണ് തച്ചങ്കരിയുടെ ലക്ഷ്യം. സംഗീതസംവിധായകന്‍ കൂടിയായ കെഎസ്ആര്‍ടിസി എംഡി ചിട്ടപ്പെടുത്തുന്ന ഈണത്തിനനുസരിച്ച് വരികളെഴുതണമെന്നാണ് നിബന്ധന. റോഡില്‍ മാത്രമല്ല, തീം സോംഗിലൂടെയും ആളുകളുടെ മനസില്‍ ആനവണ്ടിയെ പ്രതിഷ്ഠിക്കുകയാണ് എംഡിയുടെ ലക്ഷ്യം. ആര്‍ക്കു വേണമെങ്കിലും വരികളെഴുതാം. ആലാപനവും അഭിനയവുമെല്ലാം ജീവക്കാര്‍ തന്നെയായിരിക്കുമെന്നും തച്ചങ്കരി ജീവനക്കാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

കെഎസ്ആര്‍ടിസിയുടെ ഹലോ ടോണ്‍ ഈ തീംസോംഗ് ആക്കും. ജീവനക്കാര്‍ക്ക് മൊബൈലില്‍ കോളര്‍ ട്യൂണുമാക്കാം. നാല്‍പ്പതിനായിരത്തോളം വരുന്ന ജീവനക്കാര്‍ക്ക് ഇതിലൂടെ ആത്മവിശ്വാസവും ഇതിലൂടെ വര്‍ധിപ്പിക്കാമെന്നാണ് എംഡിയുടെ കണക്കു കൂട്ടല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍