UPDATES

ഓട്ടോമൊബൈല്‍

ഗതാഗത കുരുക്കുമൂലം പ്രതിവര്‍ഷം നഷ്ടമാകുന്നത് 22 ദശലക്ഷം ഡോളര്‍

തിരക്കേറിയ സമയങ്ങളില്‍ ചെറിയ ദൂരം സഞ്ചരിക്കുന്നതിന് അധിക സമയമെടുക്കേണ്ടതിന് 149 ശതമാനം സാധ്യതയാണുള്ളത്

ഇന്ത്യയിലെ വന്‍ നഗരങ്ങള്‍ക്ക് പ്രതിവര്‍ഷം ഗതാഗത കുരക്കുമുലം നഷ്ടമാകുന്നത് 22 ദശലക്ഷം ഡോളറെന്ന് കണക്കുകള്‍. പ്രമുഖ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബംഗളൂരു, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലെ നിത്യയാത്രക്കാര്‍ക്ക് ഏഷ്യയിലെ മറ്റ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിദിനം 1.5 മണിക്കൂര്‍ ഗതാഗത കുരുക്കില്‍ നഷ്ടമാവുന്നെന്നാണ് ദി ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ്ങ് ഗ്രൂപ്പ് (ബിസിജി) യുടെ വിലയിരുത്തല്‍.

തിരക്കേറിയ സമയങ്ങളില്‍ ചെറിയ ദൂരം സഞ്ചരിക്കുന്നതിന് അധിക സമയമെടുക്കേണ്ടതിന് 149 ശതമാനം സാധ്യതയാണുള്ളത്. ഈ സമയത്തിലുള്ള ഏഷ്യന്‍ തോത് 67 ശതമാനമാണെന്നിരിക്കേയാണ് നാല് പ്രമുഖ ഇന്ത്യന്‍ സിറ്റികളില്‍ ഇരട്ടിയോളം ഉയര്‍ന്നതോത് രേഖപ്പെടുത്തുന്നത്. ഇന്ധനച്ചെലവ്, ഉല്‍പ്പാദന ക്ഷമത എന്നിവ അടിസ്ഥാനമാക്കിയാണ് ഗതാഗത കുരുക്കുമൂലമുണ്ടാവുന്ന ചിലവ് കണക്കാക്കുന്നത്. ഇതില്‍ യാത്രികരുടെ സമയം, അപകടങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ ചെലവ്, മലിനീകരണം എന്നിവയും വാര്‍ഷിക പ്രകാരം കണക്കാക്കുന്നു. പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സിയായ യൂബറിന് വേണ്ടി നടത്തിയ പഠനത്തിലാണ് വെളിപ്പെടുത്തല്‍.

അതേസമയം 1980കളെ അപേക്ഷിച്ച് ഇന്ത്യയിലെ ഗതാഗത ആവശ്യങ്ങളില്‍ എട്ട് ഇരട്ടിയിലധികം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇക്കാലയളവില്‍ കൈവരിച്ച അതിവേഗ സാമ്പത്തിക വളര്‍ച്ചയും, വ്യക്തിഗത സ്വത്തിലെ വര്‍ധനവും വാഹന ഉടമകളിലെ വര്‍ധനവും ഏഷ്യ പസഫിക്ക് റീജിയനിലെ മറ്റിടങ്ങളിലേക്കാല്‍ ഇന്ത്യന്‍ നഗരങ്ങളില്‍ കൂടുതലാണെന്നും ബിസിജി പറയുന്നു.

എന്നാല്‍ ജനസംഖ്യയും ജനസാന്ദ്രതയും കൂടിയ പ്രദേശങ്ങളില്‍ വലിയ വിഭാഗവും ട്രെയിന്‍ അടക്കമുള്ള പരമ്പരാഗത ഗതാഗതങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഡല്‍ഹി, മുംബൈ പോലുള്ള മഹാ നഗരങ്ങള്‍ മെട്രോ റെയില്‍ അടക്കമുള്ള പദ്ധതികള്‍ നടപ്പാക്കിയതോടെ പൊതു ഗതാഗത സൗകര്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്, എന്നിരുന്നാലും കാര്‍ യാത്രയെ വിശ്വസിക്കുന്നവരുടെ എണ്ണത്തില്‍ വന്ന വര്‍ധനവാണ് റോഡുകളിലെ തിരക്ക് വര്‍ധിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍