UPDATES

ട്രെന്‍ഡിങ്ങ്

യൂണിലാറ്ററല്‍ യൂടേണ്‍ ആയി: രാഹുലിന്റെ പ്രസംഗം നശിപ്പിച്ച് പരിഭാഷക

രാഹുല്‍ ഗാന്ധി യൂണിലാറ്ററല്‍(ഏകപക്ഷീയമായ) എന്ന് പറഞ്ഞതിനെ യൂടേണ്‍ എന്നാണ് പരിഭാഷക തെറ്റിച്ചത്

പടയൊരുക്കം സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയയാള്‍ പ്രസംഗം നശിപ്പിച്ചു. ഇന്ത്യ 136 വിമാനങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ചുള്ള പ്രസംഗത്തിലെ ഭാഗങ്ങളാണ് പരിഭാഷക തെറ്റായി പരിഭാഷപ്പെടുത്തിയത്. രാഹുല്‍ ഗാന്ധി യൂണിലാറ്ററല്‍(ഏകപക്ഷീയമായ) എന്ന് പറഞ്ഞതിനെ യൂടേണ്‍ എന്നാണ് പരിഭാഷക തെറ്റിച്ചത്.

തിരുവനന്തപുരം എംപിയായ ശശി തരൂര്‍ ഉടന്‍ അത് തിരുത്തുകയും ചെയ്തു. ‘ഇന്ത്യ 136 വിമാനങ്ങള്‍ വാങ്ങുന്നുവെന്ന ഉടമ്പടി പൂര്‍ണമായും റദ്ദാക്കി അത് വാങ്ങുന്നത് ഹിന്ദുസ്ഥാന്‍ എയ്‌റോനൊട്ടിക്‌സ് ലിമിറ്റഡ് അല്ല പക്ഷെ ഇപ്പോള്‍ ഈ ഉടമ്പടിയുടെ ഭാഗമായിരിക്കുന്നത് പ്രധാനമന്ത്രിയ്ക്ക് ഏറ്റവും പ്രീയപ്പെട്ട ഒരു വ്യവസായി ആണ്’. ‘ആന്‍ഡ് ഇറ്റ്‌സ് എ യുണിലാറ്ററല്‍ ഡിസിഷന്‍ ടേക്കണ്‍ ബൈ ദ പ്രൈംമിനിസ്റ്റര്‍ ഓഫ് ഇന്ത്യ’ എന്ന് രാഹുല്‍ പറഞ്ഞതാണ് പരിഭാഷക തെറ്റിച്ചത്. ‘ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഒരു യുടേണ്‍ എടുത്തിരിക്കുകയാണ്. അതായത് മുമ്പ് പറഞ്ഞതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു നിലപാടാണ് നമ്മുടെ പ്രധാനമന്ത്രി എടുത്തിരിക്കുന്നത്’ എന്നാണ് പരിഭാഷക പറഞ്ഞത്.

അതോടെ വേദിയില്‍ അവര്‍ക്ക് തൊട്ടടുത്തിരുന്ന ശശി തരൂര്‍ എഴുന്നേറ്റ് അവര്‍ക്ക് അത് തിരുത്തിക്കൊടുക്കുന്നു. എന്നാല്‍ അത് വ്യക്തമാകാതെ അവര്‍ രാഹുലിനോട് തന്നെ അടുത്തേക്ക് ചെന്ന് സംശയം ചോദിക്കുകയാണ്. അതിന് ശേഷമാണ് അവര്‍ ഏകപക്ഷീയമായി എന്ന് കാണികളോട് വിശദീകരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍