UPDATES

ട്രെന്‍ഡിങ്ങ്

പട്ടികവര്‍ഗ വിഭാഗത്തില്‍ കേരളത്തില്‍ നിന്നും എംബിബിഎസിന് ഒന്നാം റാങ്ക് ; ഇത് ദിവ്യ പൊരുതി നേടിയ വിജയം

94 ശതമാനം മാര്‍ക്കോടെയാണ് അഖിലേന്ത്യ തലത്തില്‍ എസ് ടി കാറ്റഗറിയില്‍ 778 ആം റാങ്ക് സ്വന്തമാക്കിയത്.

എംബിബിഎസ്സില്‍ എസ്‌ടി കാറ്റഗറിയില്‍ ഒന്നാം റാങ്കു നേടി ദിവ്യ. എസ്‌ടി കാറ്റഗറിയില്‍ കേരളത്തിലെ ലിസ്റ്റ് വന്നപ്പോഴാണ് ദിവ്യയ്ക്ക് ഒന്നാം റാങ്കു ലഭിച്ചത്. 720 ല്‍ 454 ല്‍ മാര്‍ക്ക് സ്വന്തമാക്കിയ ദിവ്യ ഫിസിക്‌സിന് 91 ശതമാനവും, കെമസ്ട്രിക്ക് 95 ശതമാനവും ബോയാളജിക്ക് 92 ശതമാനവും നേടി, മൊത്തം 94 ശതമാനം മാര്‍ക്കോടെയാണ് അഖിലേന്ത്യ തലത്തില്‍ എസ് ടി കാറ്റഗറിയില്‍ 778 ആം റാങ്ക് സ്വന്തമാക്കിയത്. കേരളത്തിന്റെ ലിസ്റ്റ് വരുമ്പോള്‍ കാറ്റഗറി അടിസ്ഥാനത്തില്‍ ദിവ്യയുടെ റാങ്ക് നൂറില്‍ താഴെ വരുമെന്നും അങ്ങനെയെങ്കില്‍ കോഴിക്കോടോ തൃശൂരോ തിരുവനന്തപുരത്തോ മെഡിക്കല്‍ കോളേജില്‍ ദിവ്യക്ക് എംബിബിഎസിന് പ്രവേശനം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ദിവ്യയും അവളുടെ പ്രിയപ്പെട്ടവരും. ഇപ്പോഴിതാ കേരളത്തിലെ ലിസ്റ്റില്‍ ദിവ്യ ഒന്നാം റാങ്കു കാരിയായിരിക്കുന്നു.

കുറമ്പലങ്ങോട് കണയന്‍ കൈ പട്ടിക വര്‍ഗ കോളനിയിലാണ് ദിവ്യയുടെ വീട്. അമ്മയും നാല് സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തെ അമ്മ ലീല കൂലിപ്പണിയെടുത്താണ് നോക്കുന്നത്. അച്ഛന്‍ ഉണ്ണികൃഷ്ണന്‍ ഒരു വര്‍ഷം മുമ്പ് മരിച്ചു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ നവോദയ പ്രവേശന പരീക്ഷ എഴുതി ജയിച്ചതോടെയാണ് ദിവ്യയുടെ ജീവിതം വഴി മാറുന്നതെന്നു പറയാം. മലപ്പുറം ഊരകം നവോദയ സ്‌കൂളില്‍ പ്രവേശനം കിട്ടിയ ദിവ്യ പത്തം ക്ലാസും പന്ത്രണ്ടാം ക്ലാസും വിജയിച്ചത് തൊണ്ണൂറ് ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിയാണ്. ഇതോടെയാണ് തനിക്ക് കൂടുതല്‍ ഉയരങ്ങളിലേക്ക് പോകാന്‍ തഴിയുമെന്ന വിശ്വാസവും ദിവ്യക്ക് ഉണ്ടാകുന്നത്.

നീറ്റ് പരീക്ഷയ്ക്ക് പഠിയ്ക്കാന്‍ വേണ്ട സഹായങ്ങളെല്ലാം ദിവ്യയ്ക്കു ചെയ്തു കൊടുത്തത് മഹിളാ സമാഖ്യ പ്രവര്‍ത്തകരായിരുന്നു. ആദ്യ ശ്രമത്തില്‍ യാതൊരുവിധ കോച്ചിങ്ങുമില്ലാതെ ദിവ്യ പതിനാലായിരത്തിനടുത്ത് റാങ്ക് നേടി. തുടര്‍ന്ന് റജീന കോച്ചിംഗ് സെന്റെറില്‍ ഒരു വര്‍ഷത്തെ കോച്ചിങ്ങിനുശേമാണ് ഇപ്പോള്‍ ഈ വിജയം നേടിയിരിക്കുന്നത്. ഒരു വര്‍ഷത്തെ കോച്ചിംഗിന് രണ്ട് ലക്ഷത്തോളം രൂപ ഫീസ് വരുന്നിടത്ത് ഒരു രൂപപോലും വാങ്ങാതെയാണ് കോട്ടയ്ക്കല്‍ യൂണിവേഴ്‌സല്‍ കോച്ചിംഗ് സെന്റര്‍ അധികൃതര്‍ ദിവ്യയെ പഠിപ്പിച്ചത്.

Read More : ദാരിദ്ര്യത്തിന്റെ കഥ മാത്രം പറയാന്‍ കഴിയുന്ന വീട്ടില്‍ ഇച്ഛാശക്തിയോടെ നേടിയ വിജയം, പണിയ കോളനിയില്‍ നിന്ന് മെഡിക്കല്‍ കോളെജിലെത്തുന്ന ദിവ്യയുടെ കഥ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍