UPDATES

ട്രെന്‍ഡിങ്ങ്

പിടിച്ചത് ഡമ്മി പ്രതികളെ; അട്ടപ്പാടിയില്‍ ആദിവാസി ജനതയുടെ സമരം തുടരുന്നു

പത്ത് പ്രതികള്‍ കസ്റ്റഡിയിലുണ്ടെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ഔദ്യോഗികമായി ഇക്കാര്യം ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല.

മധുവിനെ അടിച്ചുകൊന്നതില്‍ ആദിവാസി ജനതയുടെ രോഷം പുകയുന്നു. അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളെല്ലാം ഒറ്റക്കെട്ടായി മധുവിന്റെ ഘാതകരെ പിടികൂടണമെന്ന ആവശ്യമുന്നയിച്ച് തെരുവിലിറങ്ങി. അഗളി പോലീസ് സ്‌റ്റേഷന് പുറമെ മുക്കാലി ടൗണിലും ആദിവാസി ജനത ഉപരോധ സമരവും കുത്തിയിരിപ്പ് സമരവുമായി പ്രതിഷേധത്തിലാണ്. യഥാര്‍ഥ പ്രതികളെ പിടികൂടാതെ തങ്ങള്‍ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആദിവാസികള്‍. സ്ത്രീകളും പ്രായമേറിയവരുമുള്‍പ്പെടെ ആയിരത്തോളം പേരാണ് അഗളി പോലീസ് സ്‌റ്റേഷനിലും മുക്കാലി ടൗണിലുമായി പ്രതിഷേധ സമരം നടത്തുന്നത്. പോലീസ് പിടികൂടിയിരിക്കുന്നത് ഡമ്മി പ്രതികളാണെന്നും യഥാര്‍ഥ പ്രതികളെ പിടികൂടുകയാണ് തങ്ങളുടെ ആവശ്യമെന്നും അതുവരെ അനിശ്ചിതകാല ഉപരോധ സമരം തുടരുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

പത്ത് പ്രതികള്‍ കസ്റ്റഡിയിലുണ്ടെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ഔദ്യോഗികമായി ഇക്കാര്യം ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല. അഗളി പോലീസ് സ്‌റ്റേഷനില്‍ രണ്ട് പ്രതികളും ശ്രീകൃഷ്ണപുരം പോലീസ് സ്‌റ്റേഷനില്‍ എട്ട് പ്രതികളും ഉണ്ടെന്നാണ് ലഭിക്കുന്നവിവരം. എന്നാല്‍ ഇവര്‍ക്കെതിരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇതുണ്ടാവൂ എന്നാണ് പോലീസ് പ്രതിഷേധക്കാരോട് പറഞ്ഞത്.

മധുവിന്റെ മരണമൊഴിയില്‍ തന്നെ പോലീസിലേല്‍പ്പിച്ചവര്‍ മര്‍ദ്ദിക്കുകയും അടിക്കുകയും ചവിട്ടുകയും ചെയ്തിരുന്നതായി പറഞ്ഞിരുന്നു. ഇത് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടും ആദിവാസി പീഡന നിരോധന നിയമപ്രകാരം പോലും പോലീസ് കേസെടുത്തിട്ടില്ല. ആദിവാസിയായ മധുവിനെ കാട്ടില്‍ കയറി മര്‍ദ്ദിച്ചതിന് തെളിവുകളും, മധുവിന്റെ മൊഴിയും ഉണ്ടായിരിക്കെ ആദിവാസി പീഡന നിരോധന നിയമപ്രകാരം കേസ് ചാര്‍ജ്ജ് ചെയ്യാതെ പോലീസ് പ്രതികളെ സംരക്ഷിക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നതെന്നാണ് ആദിവാസി സമൂഹം ആരോപിക്കുന്നത്. അസ്വാഭാവിക മരണത്തിനുള്ള 174-ാം വകുപ്പ് പ്രകാരമാണ് നിലവില്‍ പോലീസ് കേസെടുത്തിട്ടുള്ളത്. ഇത് അപര്യാപ്തമാണെന്നും എഫ്‌ഐആര്‍ തിരുത്തി കൂടുതല്‍ അട്രോസിറ്റി പ്രിവന്‍ഷന്‍ ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തണമെന്നതും പ്രതിഷേധക്കാരുടെ ആവശ്യമാണ്.

വിശപ്പ് മാറിയ പൊതുജനം വിശപ്പ് മാത്രമുള്ള ആദിവാസിയെ തല്ലിക്കൊല്ലുന്നു; ഇതാണ് കേരള വികസനം

മധുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആദിവാസി ജനത ഒന്നടങ്കം ഒറ്റക്കെട്ടായി പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്ന കാഴ്ചയാണ് അട്ടപ്പാടിയില്‍ കാണാനാവുക. ഇത് പോലീസിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. മുമ്പ് അട്ടപ്പാടിയില്‍ ഉണ്ടായിട്ടുള്ള കൊലപാതകങ്ങളുടെ പുനരന്വേഷണവും പ്രതിഷേധക്കാരുടെ ആവശ്യമാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊലപാതകം അസ്വാഭാവിക മരണം മാത്രമാക്കി മാറ്റുന്ന പതിവിനെതിരെയാണ് ആദിവാസികള്‍ സമരം ചെയ്യുന്നതെന്ന് പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന ജെയിംസ് പറയുന്നു.

‘ശിക്ഷിക്കാനും’ സഹതപിക്കാനും ഇനിയും ബാക്കിയുണ്ട് മധുമാര്‍; അവര്‍ക്ക് നേരെ കണ്ണടച്ചത് കൂടി ഓര്‍ത്തിട്ട് മതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍