UPDATES

ട്രെന്‍ഡിങ്ങ്

ദിലീപുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് പള്‍സര്‍ സുനിയുടെ മൊഴി

സുനി ജയിലില്‍ വച്ചെഴുതിയ കത്ത് ദിലീപിന് ലഭിച്ചതിന് പിന്നാലെയാണ് ഒത്തുതീര്‍പ്പിന് ശ്രമം നടന്നത്

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. സുനി ജയിലില്‍ വച്ചെഴുതിയ കത്ത് ദിലീപിന് ലഭിച്ചതിന് പിന്നാലെയാണ് ഒത്തുതീര്‍പ്പിന് ശ്രമം നടന്നത്. എന്നാല്‍ വിഷ്ണു ഉള്‍പ്പെടെയുള്ള സുനിയുടെ സഹതടവുകാര്‍ വിവരം അറിഞ്ഞതോടെ നീക്കം പാളി.

അതിന് ശേഷമാണ് ദിലീപ് ബ്ലാക്ക്‌മെയ്‌ലിംഗ് പരാതിയുമായി ഡിജിപിയെ സമീപിച്ചത്. ചോദ്യം ചെയ്യലിനിടെയാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. വിഷ്ണു തന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും മാനേജര്‍ അപ്പുവിനെയും ഫോണ്‍ ചെയ്ത് ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചു എന്നാണ് ഏപ്രില്‍ 20ന് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ദിലീപ് ആരോപിക്കുന്നത്. അതോടെയാണ് ഈ കേസ് വീണ്ടും സജീവമായത്. പിന്നീട് ജയിലില്‍ നിന്നും മറ്റൊരാളുടെ സഹായത്തോടെ സുനി എഴുതിയ കത്തും പുറത്തായി.

ജയിലിലേക്ക് ഒളിച്ചു കടത്തിയ മൊബൈല്‍ ഫോണിലൂടെയും ജയിലിലെ ലാന്‍ഡ് ഫോണില്‍ നിന്നും സുനില്‍ നാദിര്‍ഷയെയും അപ്പുണ്ണിയെയും വിളിച്ചതായും തിരിച്ച് ജയിലിലേക്ക് സുനിലിന് ഇവരുടെ ഫോണ്‍ കോളുകള്‍ വന്നതായും പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍