UPDATES

ട്രെന്‍ഡിങ്ങ്

മന്ത്രി തോമസ് ചാണ്ടിയെ പടിയിറക്കിയ റിപ്പോര്‍ട്ട്

മാര്‍ത്താണ്ഡം കായലിലെ ഭൂമി അനധികൃതമായി നികത്തുന്നതിനൊപ്പം സര്‍ക്കാര്‍ ഭൂമി കയ്യേറിയ തോമസ് ചാണ്ടി അഞ്ച് വര്‍ഷം വരെ കഠിന തടവും അമ്പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപവരെ പിഴയും ഈടാക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

140 ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ തോമസ്ചാണ്ടി മന്ത്രിപദത്തില്‍ നിന്നൊഴിഞ്ഞു. തോമസ് ചാണ്ടി ഇക്കാലയളവിനിടയില്‍ നടത്തിയ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ആലപ്പുഴ ജില്ലാകളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടാണ് ഇടതുമുന്നണിയിലെ മൂന്നാം മന്ത്രിയുടെ രാജിയിലേക്ക് നയിച്ചത്. ചാണ്ടിയുടെ കയ്യേറ്റങ്ങള്‍ക്കും നിലം നികത്തലുകള്‍ക്കുമെല്ലാം റവന്യൂ ഉദ്യോഗസ്ഥര്‍ വരെ ഇക്കാലമത്രയും ഒത്താശ ചെയ്ത് നല്‍കിയപ്പോള്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നപടിക്ക് വരെ ശുപാര്‍ശ ചെയ്തു. മന്ത്രിയുടെ കായല്‍ കയ്യേറ്റവും മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയതുള്‍പ്പെടെ വ്യക്തമായ നിയമലംഘനമാണെന്ന് എടുത്തുപറയുന്ന റിപ്പോര്‍ട്ടില്‍ നിയമപ്രകാരം ചാണ്ടി അഞ്ച് വര്‍ഷത്തെ കഠിനതടവിന് തക്കതായ കുറ്റങ്ങള്‍ ചെയ്തതായും ചൂണ്ടിക്കാട്ടുന്നു.

മാര്‍ത്താണ്ഡം കായലിലെ ഭൂമി അനധികൃതമായി നികത്തുന്നതിനൊപ്പം സര്‍ക്കാര്‍ ഭൂമി കയ്യേറിയ തോമസ് ചാണ്ടി അഞ്ച് വര്‍ഷം വരെ കഠിന തടവും അമ്പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപവരെ പിഴയും ഈടാക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലേക്ക് പാലസ് റിസോര്‍ട്ടിനോട് ചേര്‍ന്ന ഭാഗങ്ങള്‍ മണ്ണിട്ട് നികത്തിയതിലും പാര്‍ക്കിങ് ഗ്രൗണ്ട് തയ്യാറാക്കിയതിലും ഒന്നിലേറെ നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ട്. സ്ഥലം ബന്ധുവിന്റെ പേരിലാണെന്ന് ചൂണ്ടിക്കാട്ടി തോമസ്ചാണ്ടിക്ക് രക്ഷപെടാനാവില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതിനൊപ്പം കായല്‍ കയ്യേറ്റം സ്ഥിരീകരിക്കുന്നതുമാണ് കളക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.

തോമസ് ചാണ്ടി- ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ കേരള അധ്യായം

ലേക്ക് പാലസ് റിസോര്‍ട്ടിനായി നിര്‍മ്മിച്ച് പാര്‍ക്കിങ് ഏരിയയും അപ്രോച്ച് റോഡും നിയമവിരുദ്ധമായാണ് നിര്‍മ്മിച്ചതെന്നും ബോയ സ്ഥാപിക്കാന്‍ ആര്‍ഡിഒ നല്‍കിയ അനുമതി അന്വേഷിക്കണമെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി. മണ്ണിട്ട് നികത്തിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്നും ഭൂസംരക്ഷണ നിയമപ്രകാരവും തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരവും കയ്യേറുകയും നികത്തുകയും നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുകയും ചെയ്ത ഭൂമി പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നും കളക്ടര്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഇടതുമുന്നണിയെയും പ്രത്യേകിച്ച് സിപിഎമ്മിനേയും എന്‍സിപിയെയും പ്രതിരോധത്തിലാക്കുകയും ചാണ്ടിയുടെ രാജിയിലേക്ക് നയിക്കുകയും ചെയ്തത്.

അന്ന് ‘നിറപറ’, ഇന്ന് തോമസ് ചാണ്ടി; ടിവി അനുപമ എന്ന ജനപക്ഷ കളക്ടര്‍

ജില്ലാകളക്ടര്‍ ടിവി അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ട്:

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍