UPDATES

ട്രെന്‍ഡിങ്ങ്

ടിസിയെ കുടുക്കിയ ടിവികള്‍

ചാണ്ടിക്ക് ഇന്ന് ശരിക്കും പണി കൊടുത്തത് ടിവി തോമസിന്റെ പാര്‍ട്ടിയാണ്

കഴിഞ്ഞ നാലു മാസമായി തോമസ് ചാണ്ടിയുടെ പിന്നാലെ ടിവിയുണ്ട്. ഏഷ്യാനെറ്റ് ആലപ്പുഴ ലേഖകന്‍ ടിവി പ്രസാദാണ് തോമസ് ചാണ്ടിയുടെ കയ്യേറ്റ വാര്‍ത്ത ആദ്യമായി കൊണ്ടുവരുന്നത്. ആദ്യഘട്ടത്തില്‍ എല്ലാ മാധ്യമങ്ങളും അത് റിപ്പോര്‍ട്ട് ചെയ്തെങ്കിലും ടി വി പ്രസാദ് നടത്തിയ ഫോളോ അപ് സ്റ്റോറികളാണ് മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം അടക്കം വെളിച്ചത്ത് കൊണ്ടുവന്നതും തോമസ് ചാണ്ടിക്ക് നില്‍ക്കള്ളിയില്ലാതെ ആയതും. ഇതിനിടയില്‍ ആലപ്പുഴയിലെ ഏഷ്യാനെറ്റ് ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം ഉണ്ടാവുകയും ചെയ്തു.

റവന്യൂ വകുപ്പ് ഉയര്‍ന്നുവന്ന വിഷയങ്ങള്‍ അന്വേഷിക്കാന്‍ ഏല്‍പ്പിച്ചത് മറ്റൊരു ടിവിയെ. ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി നിയമ ലംഘനം നടത്തിയിട്ടുണ്ട് എന്നു കണ്ടെത്തുകയും വേങ്ങര തിരഞ്ഞെടുപ്പിന് ശേഷം നല്‍കിയ പൂര്‍ണ്ണ റിപ്പോര്‍ട്ടില്‍ അത് സുവ്യക്തമായ തെളിവുകളോടെ അക്കമിട്ട് നിരത്തുകയും ചെയ്തു. എന്നാല്‍ തന്റെ സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തള്ളിക്കളയുകയാണ് ചാണ്ടി ചെയ്തത്. ഏറ്റവും ഒടുവില്‍ കളക്ടര്‍ക്കെതിരെ കോടതിയില്‍ പോയപ്പോഴാണ് ചാണ്ടിയുടെ കൈ ശരിക്കും പൊള്ളിയത്. “നിങ്ങള്‍ സര്‍ക്കാരിനെ ആക്രമിക്കുകയാണ്” എന്നാണ് കോടതി ചാണ്ടിയോട് കയര്‍ത്തത്.

അന്ന് ‘നിറപറ’, ഇന്ന് തോമസ് ചാണ്ടി; ടിവി അനുപമ എന്ന ജനപക്ഷ കളക്ടര്‍

ചാണ്ടിക്ക് ഇന്ന് ശരിക്കും പണി കൊടുത്തത് ടിവി തോമസിന്റെ പാര്‍ട്ടിയാണ്. തോമസ് ചാണ്ടി ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ തങ്ങളുടെ മന്ത്രിമാര്‍ പങ്കെടുക്കില്ല എന്നു സി പി ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ റവന്യൂ മന്ത്രി ചന്ദ്രശേഖരന്‍ വഴി ഒരു കത്ത് മുഖ്യമന്ത്രിക്ക് കൊടുത്തുവിട്ടു. പിണറായി വിജയന്‍ തന്റെ പത്ര സമ്മേളനത്തില്‍ അതിനെ വിശേഷിപ്പിച്ചത് ‘അസാധാരണ സംഭവം’ എന്നാണ്. എന്‍ സി പി നേതാക്കള്‍ സി പി ഐ മുന്നണി മര്യാദ ലംഘിച്ചു എന്നൊക്കെ നിലവിളിക്കുന്നുണ്ടെങ്കിലും തോമസ് ചാണ്ടിയുടെ രാജി ഒഴിവാക്കാന്‍ പറ്റാതാക്കിയതില്‍ സി പി ഐയുടെ രാഷ്ട്രീയ കളി തന്നെയാണ് പ്രമുഖ പങ്ക് വഹിച്ചത്.

ഏഷ്യാനെറ്റ് ഓഫീസ് ആക്രമണവും ഒരു സൂചനയാണ്; ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം അപകടകരമാണ് എന്നതിന്റെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍