UPDATES

ട്രെന്‍ഡിങ്ങ്

ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ തന്നെ തടഞ്ഞിരുന്നുവെന്ന് അര്‍ണബ്; ‘ഫേകു’ ആ പ്രദേശത്തേ ഉണ്ടായിരുന്നില്ലെന്ന് രാജ്ദീപ്

രാജ്ദീപിന്റെ ട്വീറ്റ് വന്നതിനു പിന്നാലെ അര്‍ണബിന്റെ പ്രസംഗവും യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി

ഗുജറാത്ത് കലാപം നടക്കുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ തന്നെ ഹിന്ദുത്വ സംഘടനകള്‍ തടഞ്ഞെന്ന റിപ്പബ്ലിക് ടി.വി ജേര്‍ണലിസ്റ്റ് അര്‍ണബ് ഗോസ്വാമിയുടെ അവകാശവാദത്തിനെതിരെ രാജ്ദീപ് സര്‍ദേശായി അടക്കമുള്ള മുതിര്‍ന്ന ജേര്‍ണലിസ്റ്റുകള്‍. രണ്ടു വര്‍ഷം മുമ്പ് അസമില്‍ നടക്കുന്ന ഒരു പരിപാടിക്കിടെ അര്‍ണബ് പ്രസംഗിക്കുന്ന വീഡിയോ ഉള്‍പ്പെടെയായിരുന്നു ഇന്നു രാവിലെ രാജ്ദീപ് സര്‍ദേശായി ട്വീറ്റ്. എന്നാല്‍ ഈ ട്വീറ്റ് പുറത്തു വന്നതോടെ വീഡിയോ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി.

ഗുജറാത്ത് കലാപം നടക്കുന്ന സമയത്ത് താനും ഡ്രൈവറും സഞ്ചരിച്ചിരുന്ന കാര്‍ ത്രിശൂലവുമേന്തി വന്നവര്‍ തടഞ്ഞെന്നും പ്രസ് കാര്‍ഡ് ആവശ്യപ്പെട്ടുവെന്നുമായിരുന്നു അര്‍ണബിന്റെ പ്രസംഗം. താന്‍ കാര്‍ഡ് കാണിക്കുകയും കാര്‍ഡ് കൈയിലില്ലാതിരുന്ന ഡ്രൈവര്‍ കൈയില്‍ പച്ച കുത്തിയിരുന്ന ഹേ റാം എന്നത് കാണിച്ച് രക്ഷപെടുകയായിരുന്നു എന്നുമായിരുന്നു അര്‍ണാബിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ അര്‍ണബ് പറയുന്ന കാര്യം ശരിയാണെന്നും കാറിലുണ്ടായിരുന്നത്‌ താനും ക്യാമറാമാനും ആയിരുന്നെന്നും രാജ്ദീപ് വ്യക്തമാക്കുന്നു.

അസമില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന വേളയിലായിരുന്നു അര്‍ണബിന്റെ ഈ പ്രസംഗമെന്നും സര്‍ദേശി മറ്റൊരു ട്വീറ്റില്‍ കളിയാക്കുന്നുണ്ട്.

ഗുജറാത്ത് കലാപം നടക്കുന്ന സമയത്ത് അര്‍ണാബല്ല, മറിച്ച് സര്‍ദേശായിയും ക്യാമറമായിരുന്നു അവിടെ പോയതും അവരെയാണ് ഹിന്ദുത്വ തീവ്രവാദികള്‍ തടഞ്ഞതെന്നും മറ്റ് മാധ്യമ പ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ സഞ്ജീവ് സിംഗ്, നളിന്‍ മേത്ത എന്നിവരാണ് അര്‍ണബിന്റെ പ്രസംഗം കള്ളമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നത്.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ തമ്മില്‍ ഇത്തരത്തിലുള്ള പോര് നല്ലതാണോ എന്ന ചോദ്യത്തിന് കാര്യങ്ങളൂടെ നിജസ്ഥിതി എന്താണെന്ന് വ്യക്തമാക്കുക മാത്രമേ താന്‍ ചെയ്തിട്ടുള്ളൂ എന്ന് രാജ്ദീപ് മറുപടിയും നല്‍കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍