UPDATES

ട്രെന്‍ഡിങ്ങ്

മുംബൈ അഗ്നിബാധ: ബിജെപി എംപി ഹേമ മാലിനിയുടെ പരാമര്‍ശം ട്വിറ്ററില്‍ കലാപം

ചിരി നിറുത്താന്‍ സാധിക്കുന്നില്ല എന്ന് തൊട്ട് ഹേമ മാലിനിയെ മുംബെയില്‍ നിന്നും പുറത്താക്കണം എന്നുവരെ അവരുടെ പരാമര്‍ശങ്ങള്‍ക്കെതിരായി ട്വീറ്റാരികള്‍ കുറിച്ചു

മുംബൈ കമല മില്‍സില്‍ റസ്റ്റോറന്റില്‍ ഉണ്ടായ അഗ്നിബാധയെ കുറിച്ച് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ട്വിറ്റാരികള്‍ ആഘോഷിക്കുന്നത്. ജനസംഖ്യാ വര്‍ദ്ധന മൂലം നഗരം വളരുന്നതാണ് പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണമെന്നും അതിനാല്‍ ഓരോ നഗരത്തിനും ഒരു ജനസംഖ്യ പരിധി നിശ്ചയിക്കണമെന്നുമാണ് ഹേമ മാലിനിയുടെ ‘സുചിന്തിതമായ’ അഭിപ്രായം. പരിധിക്കപ്പുറം ജനസംഖ്യ വര്‍ദ്ധിക്കുകയാണെങ്കില്‍ കൂടുതലായി വരുന്നവരെ മറ്റ് നഗരങ്ങളിലേക്ക് വിടണമെന്നും അവര്‍ അഭിപ്രായം പ്രകടിപ്പിച്ചു.

അധികാരികളുടെ അശ്രദ്ധമൂലമാണ് അപകടം ഉണ്ടായതെന്ന രേണുക ഷഹാനെ പോലുള്ളവരുടെ പക്വതയുള്ള അഭിപ്രായങ്ങള്‍ പുറത്തുവരുന്നതിനിടയില്‍ വന്ന ഹേമ മാലിനിയുടെ പരാമര്‍ശങ്ങളെ ഏതായാലും സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു. 14 പേര്‍ മരിക്കുകയും 54 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ കുറിച്ചാണ് ബിജെപി എംപി ഇത്ര ലാഘവത്തോടെ പ്രതികരിച്ചത്. ട്വിറ്റാരികളെ ചൊടിപ്പിച്ചതും ഈ സമീപനമായിരുന്നു.

നിരന്തര ദുരന്തങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ കാപട്യം?

അവസാനം ബുദ്ധിയുള്ള ഒരാള്‍ പ്രതികരിച്ചു എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗ് പരിഹസിച്ചത്. അവര്‍ ഇത്രയും പ്രതിഭയുള്ള ആളാണെ് തിരിച്ചറിഞ്ഞില്ലൊയിരുന്നു മറ്റൊരു അഭിപ്രായം. ദേശാടനം നടത്തുന്ന സാറസ് കൊക്കുകളാണ് ഇന്ത്യക്കാര്‍ എന്നാണ്‌ ഹേമ മാലിനി കരുതുന്നതെന്ന്‌ മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ചിരി നിറുത്താന്‍ സാധിക്കുന്നില്ല എന്ന് തൊട്ട് ഹേമ മാലിനിയെ മുംബെയില്‍ നിന്നും പുറത്താക്കണം എന്നുവരെ അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടായി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍