UPDATES

ട്രെന്‍ഡിങ്ങ്

ദൈവനാമത്തിലല്ലാതെ സഗൗരവം ദൃഢപ്രതിജ്ഞയെടുത്ത് ബിജെപി മന്ത്രി റാവു ഇന്ദ്രജിത്ത് സിംഗ്

ഹരിയാനയിലെ ഗുര്‍ഗാവനില്‍ നിന്നുള്ള എംപിയാണ് റാവു ഇന്ദ്രജിത്ത് സിംഗ്.

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരില്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരില്‍ രണ്ട് പേര്‍ മാത്രം ദൈവനാമത്തിലല്ല സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. മോദി ഉള്‍പ്പെടെ 56 മന്ത്രിമാരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോഴാണ് ഇവര്‍ രണ്ട് പേര്‍ മാത്രം വ്യത്യസ്തരായത്.

എല്‍ജിപിയുടെ രാംവിലാസ് പാസ്വാനും ബിജെപിയുടെ റാവു ഇന്ദ്രജിത്ത് സിംഗും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാതെ ദൃഢപ്രതിജ്ഞയെടുത്താണ് അധികാരത്തിലേറിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സഗൗരവം ദൃഢപ്രതിജ്ഞ ചെയ്യുന്നു എന്ന് അര്‍ത്ഥം വരുന്ന ‘solemnly affirming’ എന്ന പ്രയോഗം മാത്രമാണ് ഇവര്‍ ചടങ്ങില്‍ ഉപയോഗിച്ചത്.

ഇന്നലെ വൈകിട്ട് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ 58 കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. മോദിക്ക് പിന്നാലെ രണ്ടാമനായി രാജ്‌നാഥ് സിംഗും പിന്നാലെ അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു.

ഹരിയാനയിലെ ഗുര്‍ഗാവനില്‍ നിന്നുള്ള എംപിയാണ് റാവു ഇന്ദ്രജിത്ത് സിംഗ്. 2009ല്‍ ഈ മണ്ഡലം സ്ഥാപിക്കപ്പെട്ട ശേഷം ഇവിടെ നിന്നും തുടര്‍ച്ചയായി ജയിക്കുന്നത് ഇദ്ദേഹമാണ്. ഇതിന് മുമ്പ് മഹേന്ദ്രഗാര്‍ഹില്‍ എംപിയായിരുന്നു. മഹേന്ദ്രഗാര്‍ഹ് ആണ് പിന്നീട് ഗുര്‍ഗാവന്‍ ആയത്. കഴിഞ്ഞ മോദി സര്‍ക്കാരിലും വിവിധ വകുപ്പുകളില്‍ ഇദ്ദേഹം മന്ത്രിയായിരുന്നു.

read more:പൊരിവെയിലില്‍ ഇഷ്ടവിഭവങ്ങളുമായി പാഞ്ഞുവരുന്ന ആ മനുഷ്യര്‍ക്കും ജീവിതമുണ്ട്; സ്വിഗ്ഗി തൊഴിലാളികളെ സമരത്തിലേക്കെത്തിച്ച കാരണങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍