UPDATES

വീഡിയോ

‘ഭഗവാന്റെ കളി കാണാനിരിക്കുന്നതേയുള്ളൂ..’ പമ്പ മുതല്‍ സന്നിധാനം വരെ ശയനപ്രദക്ഷിണം നടത്തി ഭക്തന്‍

അയ്യപ്പന് വേണ്ടി വേണമെങ്കില്‍ തന്നെ തൂക്കിക്കൊന്നാളാനും അനന്തപത്മനാഭന്‍

തന്റെ ശബരിമല സന്ദര്‍ശനം ഒരിക്കലും ഒരു രാഷ്ട്രീയ നീക്കമല്ലെന്നും ഭക്തി മാത്രമാണ് ഇതിന് പിന്നിലെന്നുമാണ് പാലക്കാട് സ്വദേശി അനന്തപത്മനാഭന്‍ പറയുന്നത്. അമ്പത്തെട്ടുകാരനായ ഇദ്ദേഹം ബാങ്കിലെ ജോലി രാജിവച്ചാണ് ശബരിമല തീര്‍ത്ഥാടനം നടത്തുന്നത്. കഴിഞ്ഞ ദിവസം പമ്പ മുതല്‍ സന്നിധാനം വരെ ശയനപ്രദക്ഷിണം നടത്തിയാണ് ഇദ്ദേഹം മല കയറിയത്. ശയനപ്രദക്ഷിണം സാധ്യമല്ലാത്ത പടിക്കെടുകള്‍ പോലും ഉരുണ്ട് കയറിയാണ് അയ്യപ്പന് മുന്നിലെത്തിയത്.

തന്റെ ഭാര്യ മങ്കൊമ്പ് സ്വദേശിയാണെന്നും അവരും ഒരു ദൈവവിശ്വാസിയാണെന്നും അനന്തപത്മനാഭന്‍ പറയുന്നു. എന്നാല്‍ അവരറിയാതെയാണ് ശയനപ്രദക്ഷിണം നടത്തിയതെന്ന് ഇദ്ദേഹം പറയുന്നു. പതിനൊന്ന് വര്‍ഷമായി പതിവായി ശബരിമലയിലെത്തുന്നു. കാശിയില്‍ നിന്നും വരുമ്പോള്‍ മധ്യപ്രദേശില്‍ മെഗര്‍ ശാരദാ ക്ഷേത്രത്തില്‍ ഭക്തന്മാര്‍ റോഡില്‍ ശയനപ്രദക്ഷിണം നടത്തി ദേവിയെ ദര്‍ശിക്കുന്നത് കണ്ടു. നവരാത്രിയോട് അനുബന്ധിച്ചാണ് അങ്ങനെ ചെയ്യുന്നത്. അതുകണ്ടിട്ടാണ് താനും ശബരിമലയില്‍ ഇത്തരത്തില്‍ ശയനപ്രദക്ഷിണം നടത്താമെന്ന് തീരുമാനിച്ചത്. മരവീശ്വര ശിവക്ഷേത്രത്തില്‍ പ്രാക്ടീസ് ചെയ്തു. 2017ലെ ഓണ സമയത്തും പ്രാക്ടീസ് ചെയ്തു. ഓഗസ്റ്റ് 1ന് മാലയിട്ട് ഇത്തവണത്തെ ഓണത്തിന് ചെയ്യണമെന്നായിരുന്നു കരുതിയത്. എന്നാല്‍ ഭഗവാന്‍ സമ്മതിച്ചില്ല. കഴിഞ്ഞമാസം ചെയ്യണമെന്ന് കരുതിയെങ്കിലും അപ്പോഴും ഭഗവാന്‍ സമ്മതിച്ചില്ല.

ഭഗവാന്റെ ആഗ്രഹം ഈ സമയത്ത് ചെയ്യണമെന്നായിരുന്നു. ഭഗവാന്‍ പറഞ്ഞു നീയൊരു മോനേ ദിനേഷാ.. അതുകൊണ്ടാണ് എനിക്ക് ചെയ്യാന്‍ പറ്റിയത്. സാക്ഷാല്‍ ഭഗവാനിവിടെ പ്രകൃതിയാണ്. പ്രകൃതിയെയാണ് നേരത്തെ പൂജിച്ചുകൊണ്ടിരുന്നത്. അതുകഴിഞ്ഞ് മരങ്ങളെയൊക്കെ പൂജിച്ചു. ഇവിടെയുള്ളത് വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ദൈവമാണ്. സത്യദൈവം. ഇതുകണ്ടില്ലേ.. മഴയിങ്ങനെ വരാന്‍ പറ്റുമോ? എവിടെയെങ്കിലും വരുമോ? ഇതാണ് ഭഗവാന്റെ കളി. ഇത് മനസിലാക്കണം. ആരായാലും കുഴപ്പമില്ല. നിയമലംഘനത്തിന് എന്നെ തൂക്കിക്കൊന്നോളൂ. തൂക്കിക്കൊല്ലുന്നവരോട് അവസാനത്തെ ആഗ്രഹം ചോദിക്കുമല്ലോ? ചിലര്‍ അമ്മയെ കാണം അല്ലെങ്കില്‍ ഭാര്യയെ കാണണം അല്ലെങ്കില്‍ അച്ഛനെ കാണണം അതുമല്ലെങ്കില്‍ സ്വീറ്റ് കഴിക്കണമെന്ന് പറയും. എനിക്ക് അത്തരം ആഗ്രഹമൊന്നുമില്ല. എന്റെ അയ്യപ്പനെ കണ്ടു. ഇനി എന്നെ എവിടെയെങ്കിലും കൊണ്ടുപോയി തൂക്കിക്കൊന്നോളൂ. നാളെ വൈകിട്ട് വരെ ഇവിടെയുണ്ടാകും. രാവിലെയേ മാല അഴിക്കുകയുള്ളൂ. മാലയഴിച്ച് ഗണപതിക്ഷേത്രത്തില്‍ കൊണ്ടുപോയി ഊരി കഴിഞ്ഞ് ഞാന്‍ തിരിച്ചുവരാം. എന്നിട്ട് നിങ്ങളെന്നെ തൂക്കിക്കൊന്നോളൂ.. എനിക്ക് ഒരുപ്രശ്‌നവുമില്ല.

ഇവിടെ ഒരുത്തരുടെ കളിയും നടക്കുകയില്ല. അതാണ് എന്റെ സത്യം. ഇവിടെ സുപ്രിംകോടതി വരട്ടെ. അല്ലെങ്കില്‍ ഭഗവാന്റെ കളി നിങ്ങളിനി കൂടുതല്‍ കാണും. കണ്ടില്ലേ പമ്പ എത്ര പൊങ്ങി. ആര്‍ക്കെങ്കിലും തടുക്കാന്‍ പാടില്ലായിരുന്നോ? ഇത്രയും ദൂരം ഉരുണ്ട് വന്നിട്ടും എന്റെ ദേഹത്തിലെവിടെയെങ്കിലും ചോരയുണ്ടോയെന്ന് നോക്കൂ. പതിനെട്ടാം പടി കയറുമ്പോള്‍ ഒരു തുള്ളി ചോര വീഴാന്‍ പാടില്ല. ട്രാക്ടര്‍ വരുന്ന റോഡിലൂടെയാണ് ഞാന്‍ വന്നത്. കഴിഞ്ഞ തവണ ഞാന്‍ ഒരു പായിട്ടാണ് ശയനപ്രദക്ഷിണം ചെയ്തത്. ഇത്തവണ ഒന്നും ചെയ്തില്ല. അയ്യപ്പനുണ്ടെന്ന വിശ്വാസത്തിലാണ് ഞാന്‍ വന്നത്. വന്നപ്പോള്‍ തന്നെ ഭഗവാനെ കണ്ടിട്ട് ഞാന്‍ പറഞ്ഞത് അടുത്ത തവണ വരണോ വേണ്ടയോയെന്ന് നീ തീരുമാനിക്കാനാണ്. ഭഗവാന്റെ എല്ലാ ഭക്തരുടെയും ശരണം വിളിയാണ് എന്നെ ഇവിടെ വരെ ഒരു പോറല്‍ പോലുമില്ലാതെ എത്തിച്ചത്. ഇതില്‍ കൂടുതല്‍ എന്താണ് ഒരു മനുഷ്യന് വേണ്ടത്?

ഞാനൊരു ബാങ്ക് ജോലിക്കാരനാണ്. അവര്‍ ശബരിമലയില്‍ വരാനായി ലീവെടുക്കാന്‍ സമ്മതിക്കാതെ വന്നപ്പോള്‍ പല ബാങ്കുകളിലെയും ജോലി ഉപേക്ഷിച്ചു. ഞാന്‍ ലീവ് ചോദിക്കും. തരാമെന്ന് പറഞ്ഞിട്ട് തരാതെ വരുമ്പോള്‍ രാജിക്കത്ത് കൊടുക്കും. പിന്നെ രണ്ട് ദിവസം വീട്ടിലിരിക്കും. അപ്പോള്‍ അടുത്ത ബാങ്ക് വിളിക്കും. അവിടെ ഇതുതന്നെ ആവര്‍ത്തിക്കും. ഇനി എനിക്ക് ജോലി വേണമെങ്കില്‍ ഇവിടെ പുതിയതായി ബാങ്ക് വല്ലതും തുടങ്ങണം. ഇപ്പോഴും പല ബാങ്കുകളും വിളിക്കാറുണ്ട് ഞാന്‍ പോകില്ല. എന്റെ മക്കള്‍ക്കൊക്കെ ജോലിയുണ്ട്. ഗുരുവായൂരുപ്പന്‍, അയ്യപ്പന്‍, ഹനുമാന്‍ എന്നിങ്ങനെയാണ് അവരുടെ പേര്. മൂത്തയാളെ നാടിന് വേണ്ടി കൊടുത്തിരിക്കുകയാണ്. എയര്‍ഫോഴ്‌സിലെ മെക്കാനിക്കല്‍ എന്‍ജിനിയറാണ്. എപ്പോഴും യുദ്ധം നടക്കുന്ന കാശ്മീരിലാണ് അവന്‍. അഞ്ച് ലക്ഷം പേര്‍ പരീക്ഷയെഴുതിയല്‍ 150 പേരാണ് ജയിച്ചത്. ശരീരികക്ഷമതാ പരീക്ഷയൊക്കെ കഴിഞ്ഞപ്പോള്‍ അതില്‍ അമ്പത് പേരെ തെരഞ്ഞെടുത്തു. പ്രത്യേക പരീക്ഷ കഴിഞ്ഞപ്പോള്‍ അവന് മൂന്നാം റാങ്കായിരുന്നു. ഇതെല്ലാം ഭഗവാന്റെ അനുഗ്രഹമാണ്. സാധാരണ ഇവിടെ ജോലികിട്ടാന്‍ കിമ്പളം കൊടുക്കണം.

എന്നെ കല്ലെറിഞ്ഞോ ഉരുട്ടിക്കൊല്ലുകയോ ചെയ്യരുത്. എന്നെ ഉരുട്ടിക്കൊല്ലണം. മകരത്തില്‍ ശബരിമല ദര്‍ശനം കഴിഞ്ഞാല്‍ പിന്നെ ഇവിടെയൊക്കെ വൃത്തിയാക്കിയിട്ടേ തിരിച്ചുപോകുകയുള്ളൂവെന്നാണ് ഇദ്ദേഹം പറയുന്നത്.

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍