UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അസം പൗരത്വപട്ടികയില്‍ ആശങ്ക അറിയിച്ച് യുഎന്‍, ആളുകളെ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ അടക്കരുതെന്ന് ആവശ്യം

പൗരത്വമില്ലാത്ത ഒരു വലിയ ജന വിഭാഗത്തെ സൃഷ്ടിക്കുന്ന ഈ നീക്കം ആഗോളതലത്തിൽ വലിയ പ്രത്യാഖാതം സൃഷ്ടിക്കും

അസമിലെ 19 ലക്ഷം ജനങ്ങളെ പുറത്താക്കിക്കൊണ്ട് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വിവാദ പൗരത്വ ബില്ലിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ. രജിസ്റ്ററിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ യഥാർത്ഥ പൗരത്വം പരിശോധിച്ചിട്ടില്ലാത്ത തടങ്കലിൽ അടയ്ക്കുകയോ നാടുകടത്തുകയോ ചെയ്യുന്ന നടപടികളിലേക്ക് സർക്കാർ കടക്കരുരുതെന്ന് യുഎന്നിന്റെ അഭയാര്‍ത്ഥി ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി ആവശ്യപ്പെട്ടു.

പൗരത്വമില്ലാത്ത ഒരു വലിയ ജന വിഭാഗത്തെ സൃഷ്ടിക്കുന്ന നീക്കം ആഗോളതലത്തിൽ വലിയ പ്രത്യാഖാതം സൃഷ്ടിക്കും. കൃത്യമായ പ്രക്രിയയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി രേഖകകൾ, നിയമ സഹായം, നിയമപരമായ സഹായം എന്നിവ ഉറപ്പാക്കുന്ന രീതിയിലായരിക്കണം നടപടികൾ. ജനങ്ങളെ ‘സ്റ്റേറ്റ്ലെസ്സ്’ ആക്കരുതെന്നും അദ്ദേഹം സർക്കാരിനോട് അഭ്യർത്ഥിച്ചു.

ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്തും 1971 ലെ ബംഗ്ലാദേശ് യുദ്ധകാലത്തും ദശലക്ഷക്കണക്കിന് ആളുകൾ ഇന്ത്യയിലേക്ക് പലായനം ചെയ്തതുൾപ്പെടെ വലിയ തോതിലുള്ള അഭയാർത്ഥി പ്രവാഹം നേരിട്ട സംസ്ഥാനമാണ് അസം. 1971 ന് മുമ്പ് തങ്ങളോ അവരുടെ മുൻ‌ഗാമികളോ ഇന്ത്യയിലുണ്ടായിരുന്നുവെന്ന് തെളിയിക്കാൻ കഴിയുന്നവർക്ക് മാത്രമേ എൻ‌ആർ‌സി പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയൂ എന്നാണ് സർക്കാർ നിലപാട്.

 

 കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍