UPDATES

ട്രെന്‍ഡിങ്ങ്

യു പിയില്‍ കേന്ദ്രമന്ത്രിയും പൂവാലശല്യത്തിന് ഇരയായി

കാറില്‍ പിന്തുടര്‍ന്നെത്തിയും യുവാക്കള്‍ അനുപ്രിയയെ അപമാനിച്ചു

കേന്ദ്രമന്ത്രിയും പൂവാലശല്യത്തിന് ഇരയായിരിക്കുന്നു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സഹമന്ത്രിയും അപ്‌ന ദള്‍ നേതാവുമായ അനുപ്രിയ പട്ടേല്‍ ആണ് ഉത്തര്‍പ്രദേശില്‍ വച്ച് പൂവാലശല്യത്തിന് ഇരയായത്. മന്ത്രിയെ അപമാനിച്ച മൂന്നു ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അനുപ്രിയയുടെ ലോക്‌സഭ മണ്ഡലമായ മിര്‍സപൂരില്‍ നടന്ന പൊതുപരിപാടികളില്‍ പങ്കെടുത്തശേഷം രാത്രിയില്‍ വരാണസിയിലേക്ക് മടങ്ങി പോകും വഴിയായിരുന്നു മന്ത്രിയെ .യുവാക്കള്‍ അപമാനിച്ചത്.

കേന്ദ്രമന്ത്രിയുടെ വാഹനം പുറപ്പെടാന്‍ നേരത്ത് എത്തിയ മൂന്നു യുവാക്കള്‍ മന്ത്രിക്കെതിരേ മോശം പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു. എന്നാല്‍ അനുപ്രിയ ഇത് അവഗണിക്കുകയായിരുന്നു ചെയ്തത്. ചെറുപ്പാക്കാര്‍ക്ക് മന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തു. എന്നാല്‍ മന്ത്രിയുടെ വാഹനത്തെ ചെറുപ്പക്കാര്‍ നമ്പര്‍ പ്ലേറ്റ് വയ്ക്കാത്ത ഒരു കാറില്‍ പിന്തുടര്‍ന്നെത്തി വീണ്ടും മോശം പരാമര്‍ശങ്ങള്‍ അനുപ്രിയയ്‌ക്കെതിരേ നടത്തുകയായിരുന്നു. ഇതോടെ മന്ത്രിയുടെ സുരക്ഷ ഉദ്യോഗസഥര്‍ ചെറുപ്പക്കാരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും അവര്‍ വണ്ടിയില്‍ കടന്നു കളഞ്ഞു. പക്ഷേ, വീണ്ടും മന്ത്രിയുടെ വാഹനത്തിനടുത്ത് പ്രത്യക്ഷപ്പെട്ട് ഇവര്‍ അനുപ്രിയയ്‌ക്കെതിരേ മോശം പരാമര്‍ശങ്ങള്‍ വീണ്ടും നടത്തുകയും പിന്നെ സുരക്ഷ ഉദ്യോഗസ്ഥരെ വെട്ടിച്ചു കടന്നു കളയുകയും ചെയ്തു. ഇത് രണ്ടു മൂന്നുവട്ടം ആവര്‍ത്തിച്ചപ്പോഴാണ് കേന്ദ്രമന്ത്രി വരാണസി പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് റോഡ് ബ്ലോക് ചെയ്ത് നടത്തിയ പരിശോധനയിലാണ് ചെറുപ്പക്കാരെ പിടികൂടിയത്. സംഭവം യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും അനുപ്രിയ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍