UPDATES

വായിച്ചോ‌

യോഗി അധികാരമേറ്റശേഷം 10 മാസത്തിനുള്ളില്‍ യുപിയില്‍ നടന്നത് 921 എന്‍കൗണ്ടറുകള്‍, 33 പേര്‍ കൊല്ലപ്പെട്ടു

നവംബറില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ യോഗി സര്‍ക്കാരിന് നോട്ടീസ് അയച്ചതാണെങ്കിലും അതിനുശേഷവും എട്ട് ഏറ്റുമുട്ടലുകള്‍ നടത്തി

 

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റശേഷം, കഴിഞ്ഞ പത്തു മാസങ്ങള്‍ക്കുള്ളില്‍ ഉത്തര്‍പ്രദേശ് പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടത് 30 പേര്‍. 2017 മാര്‍ച്ച് 20 മുതല്‍ ഇതുവരെ നടന്നത് 921 എന്‍കൗണ്ടറുകള്‍. ഇതില്‍ 29 ഏറ്റുമുട്ടലുകളിലായാണ് പൊലീസ് 30 പേരെ കൊന്നത്. വ്യത്യസ്തമായ മറ്റു ചില ഏറ്റമുട്ടലുകളിലായി മൂന്നു പൊലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്.

ആറു മാസങ്ങള്‍ക്കിടയില്‍ 19 പൊലീസ് എന്‍കൗണ്ടറുകള്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് 2017 നവംബര്‍ 22 ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ യോഗി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നതാണ്. അതിനു ശേഷവും പൊലീസ് ഏറ്റുമുട്ടലുകള്‍ തുടരുകയായിരുന്നു.

പൊലീസ് എന്‍കൗണ്ടറില്‍ കൊന്നവരുടെ പേരുവിരങ്ങള്‍ ദി ഇന്ത്യന്‍ എക്പ്രസ് പത്രം പുറത്തു വിട്ടിട്ടുണ്ട്. നവംബറില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നോട്ടീസ് ലഭിച്ചതിനുശേഷവും എട്ട് ഏറ്റുമുട്ടലുകള്‍ പൊലീസ് നടത്തി. ആറാഴച്ചയ്ക്കുള്ളില്‍ പൊലീസ് ഏറ്റുമുട്ടുലുകളെ കുറിച്ചുള്ള വിശദീകരണം നല്‍കണമെന്നു കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നിട്ടു കൂടിയാണ് അതവഗണിച്ചുകൊണ്ടുള്ള എന്‍കൗണ്ടറുകള്‍ നടന്നത്.

എന്നാല്‍ പൊലീസ് എന്‍കൗണ്ടറുകളുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷനില്‍ നിന്നും യാതൊരു വിധ നോട്ടീസും കിട്ടിയിട്ടില്ലെന്നാണ് ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ് കുമാര്‍ പറയുന്നതെന്നു ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

നടന്ന 30 എന്‍കൗണ്ടറുകളെ കുറിച്ചും കൊല്ലപ്പെട്ടവരെ കുറിച്ചും ദി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ വന്ന വിശദാംശങ്ങള്‍ ഇവിടെ വായിക്കാം; https://goo.gl/FwzqJf

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍