UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കതുവായും ഉന്നാവോയും ആവര്‍ത്തിക്കുന്നു; യുപിയില്‍ പീഡനം ചെറുത്ത 20 കാരിയെ ജീവനോടെ തീകൊളുത്തി

രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്

കൊടുംക്രൂരതയ്ക്ക് ഇരയായ കത്തുവയിലെ എട്ടുവയസുകാരിയുടെ നീതിക്കുവേണ്ടി രാജ്യം മുഴുവന്‍ പ്രതിഷേധിക്കുമ്പോള്‍, തന്നെ ബിജെപി എംഎല്‍എ പീഡിപ്പിച്ചിട്ടും പൊലീസ് പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ ഒരു പതിനെട്ടുകാരി ജീവനൊടുക്കാന്‍ ശ്രമിച്ചതും പിന്നീട് അതേ ഇരയുടെ പിതാവ് പൊലീസ് കസ്റ്റഡയില്‍ കൊല്ലപ്പെട്ട സംഭവത്തിലും രാജ്യം പ്രതിഷേധിക്കുമ്പോള്‍, ബേട്ടി ബച്ചാവോ എന്ന മുദ്രാവാക്യം വെറും തമാശയാണെന്ന് വ്യക്തമാക്കി കൊണ്ട് വീണ്ടും ഒരു ഇന്ത്യന്‍ പെണ്‍കുട്ടി കൂടി ദുരന്തവാര്‍ത്തയായിരിക്കുന്നു. ഉത്തര്‍പ്രദേശിലെ സമ്പാലില്‍ പീഡനശ്രമം ചെറുത്ത ഇരപതുകാരിയെ ജീവനോടെ ചുട്ടുകൊല്ലാന്‍ ശ്രമം. യുവതിയുടെ അയല്‍വാസിയില്‍ നിന്നാണ് ക്രൂരത ഉണ്ടായത്. ശരീരത്തില്‍ എഴുപത് ശതമാനത്തോളം ഗുരുതരമായി പൊള്ളലേറ്റ യുവതി ജീവനുവേണ്ടി പൊരുതുകയാണ്.

യുവതിയുടെ വീട്ടുകാര്‍ പറയുന്നതുപ്രകാരം; അങ്കിത് എന്ന അയല്‍വാസി വ്യാഴാഴ്ച രാത്രിയില്‍ തങ്ങളുടെ വീട്ടിലേക്ക് ബലം പ്രയോഗിച്ച് കടന്നു കയറുകയും യുുവതിയെ ഉപദ്രവിക്കാന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. ഇയാളെ തടയാന്‍ പെണ്‍കുട്ടി ശ്രമിച്ചതോടെ പ്രകോപിതനായ പ്രതി മണ്ണെണ്ണയെടുത്ത് യുവതിയുടെ മേലൊഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ തന്നെ യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും പൊള്ളല്‍ ഗുരുതരമായതിനാല്‍ പ്രാഥമിക ചകിത്സകള്‍ നല്‍കിയശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ ചാര്‍ജ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍