UPDATES

ട്രെന്‍ഡിങ്ങ്

മനുഷ്യമൂത്രത്തില്‍ നൈട്രജന്റെ അളവ് കൂടുതലാണ്; ഒരോ താലൂക്കിലും മൂത്രബാങ്കുകള്‍ നിര്‍മ്മിക്കും: മന്ത്രി നിതിന്‍ ഗഡ്കരി

കര്‍ഷകര്‍ക്ക് 10 കിലോഗ്രാമിന്റെ കാനുകളില്‍ മുത്രവുമായി താലൂക്ക് കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുളള സൗകര്യമുണ്ടാകുമെന്നും നിതിന്‍ ഗഡ്കരി

പ്രാദേശികമായി യൂറിയ നിര്‍മ്മിക്കാന്‍ മനുഷ്യമൂത്രം ശേഖരിക്കാനുളള പുതിയ ആശയവുമായി കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. മനുഷ്യമൂത്രത്തില്‍ ധാരാളം നൈട്രജന്‍ ഉണ്ടെന്നും ഇത് ശേഖരിച്ചാല്‍ പ്രാദേശിക തലത്തില്‍ തന്നെ യുറിയ നിര്‍മ്മിക്കുക എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി രാജ്യത്തെ ഒരോ താലൂക്കുകളിലും മുത്രബാങ്കുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നാഗ്പൂരിനടുത്തെ ദബേവാഡ ഗ്രാമത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലാബ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി വിജയകരമായാല്‍ യുറിയ ഇറക്കുമതി കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ക്ക് 10 കിലോഗ്രാമിന്റെ കാനുകളില്‍ മുത്രവുമായി താലൂക്ക് കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുളള സൗകര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഹരിദ്വാര്‍ മുതല്‍ കൊല്‍ക്കൊത്ത വരെ ഗംഗയുടെ തീരങ്ങളില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുമെന്ന് അടുത്തിടെ മന്ത്രി പ്രഖ്യാപിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍