UPDATES

ട്രെന്‍ഡിങ്ങ്

‘കോടതി വിധി അംഗീകരിക്കാത്തവര്‍ പൗരത്വം ഉപേക്ഷിക്കണം’ : വി മുരളീധരന്റെ പഴയ പ്രസ്താവന തിരിഞ്ഞു കൊത്തുന്നു

രണ്ടു നിലപാടുകളിലെ വൈരുധ്യവും കൂട്ടിച്ചേർത്ത് സോഷ്യൽ മീഡിയയിൽ വലിയ പരിഹാസം ആണ് വി മുരളീധരൻ നേരിട്ട് കൊണ്ടിരിക്കുന്നത്.

‘ഇൗ രാജ്യത്ത്​ ജീവിക്കുന്നവരാണെങ്കിൽ നിങ്ങൾ സുപ്രീംകോടതിയുടെ ഉത്തരവ്​ അനുസരിക്കാൻ ബാധ്യസ്​ഥരാണ്​. അല്ലെങ്കിൽ ഇൗ നാടിൻറെ പൗരത്വം ഉപേക്ഷിക്കാൻ തയാറാകണം.’എം പിയും ബി ജെ പി നേതാവുമായ വി മുരളീധരന്റെ പഴയ പരാമർശം തിരിഞ്ഞു കൊത്തുന്നു. 2015ല്‍ ബിജെപി സംസ്ഥാന പ്രസിഡന്റായിരിക്കെയായിരുന്നു മുരളീധരന്റെ ഈ പ്രസ്താവന.നീറ്റ് പരീക്ഷയില്‍ ശിരോവസ്ത്രം ധരിക്കുന്നത് തടഞ്ഞ കോടതിവിധിയെ മുസ്ലിം ലീഗ് നേതാക്കൾ വിമർശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുരളീധരൻ പ്രസ്തുത പ്രസ്താവന ഇറക്കിയത്.

ഭാരതത്തില്‍ ജീവിക്കുന്നവര്‍ ഭാരതത്തിന്റെ ഭരണഘടന അനുസരിക്കണമെന്നും സുപ്രീംകോടതി വിധിയെ അംഗീകരിക്കാനാകാത്തവര്‍ രാജ്യം വിട്ടുപോകണമെന്നുമാണ് വി മുരളീധരന്‍ അന്ന് പറഞ്ഞത്.എന്നാൽ ഇപ്പോൾ കോടതിവിധിയും ഭരണഘടനയുമല്ല വിശ്വാസമാണ് വലുതെന്ന് പറഞ്ഞുകൊണ്ടാണ് ബിജെപിയും ഇതേ മുരളീധരനും ശബരിമലയില്‍ സമരകോലാഹലങ്ങള്‍ സൃഷ്‌ടിക്കുന്നത്. ഭരണഘടന കത്തിക്കണമെന്ന് വരെ ഒരു ബി ജെ പി നേതാവ് പത്തനംതിട്ടയിൽ പ്രസംഗിച്ചിരുന്നു.

രണ്ടു നിലപാടുകളിലെ വൈരുധ്യവും കൂട്ടിച്ചേർത്ത് സോഷ്യൽ മീഡിയയിൽ വലിയ പരിഹാസം ആണ് വി മുരളീധരൻ നേരിട്ട് കൊണ്ടിരിക്കുന്നത്.

മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിച്ച് വോട്ടു പിടിക്കാനാണ് ചിലരുടെ ശ്രമമെന്നും ശിരോവസ്ത്രം മുതല്‍ ദേശീയപാത വികസനം വരെയുള്ള വിഷയങ്ങളില്‍ മതത്തെ കുട്ടുപിടിച്ച് എതിര്‍പ്പുണ്ടാക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

നേരത്തെ കെ സുരേന്ദ്രനും ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ച് എഴുതിയ ഫേസ്ബുക് പോസ്റ്റ് തിരിഞ്ഞു കൊത്തിയിരുന്നു. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന നിലപാട് എടുത്ത സുരേന്ദ്രൻ സുപ്രീം കോടതി വിധിക്കു ശേഷം നിലപാട് മാറ്റുകയും ഫേസ്ബുക് പോസ്റ്റ് റിമൂവ് ചെയ്യുകയും ചെയ്തു. എന്നാൽ സ്ക്രീൻ ഷോട്ട് സൂക്ഷിച്ച വിരുതന്മാർ കെ സുരേന്ദ്രന്റെയും കണക്കിന് ട്രോളിയിരുന്നു.

അതെ സമയം തമിഴ് നാട്ടിലെ ബി ജെ പി നേതാവും കേന്ദ്ര ധനകാര്യ സഹമന്ത്രിയുമായ പൊൻ രാധാകൃഷ്മൻ ഇന്ന് നിലയ്ക്കലിലെത്തി. ബിജെപി നേതാവ് എ എൻ രാധാകൃഷ്മനൊപ്പമായിരുന്നു കേന്ദ്രമന്ത്രിയുടെ നിലയ്ക്കൽ സന്ദർശനം. നിലയക്കലിലെ സഥിതിഗതികൾ വീക്ഷിച്ച മന്ത്രി നിലയ്ക്കലിന്റെ സുരക്ഷാ ചുമതലയുള്ള എസ് പി യതീഷ് ചന്ദ്ര ഉൾപ്പെയുള്ള ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി.

ബിജെപി നിയോഗിച്ചത് ശബരിമല പിടിച്ചെടുക്കാനുള്ള കര്‍സേവകരെ: മുഖ്യമന്ത്രി

‘നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഒരാളെ ബഹുമാനിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്’: ശശികലയെ ടീച്ചർ എന്ന് വിളിക്കണമെന്ന രാഹുലിന്റെ അഭ്യർത്ഥനക്ക് അവതാരകയുടെ മറുപടി

ശബരിമല LIVE: നിരോധനാജ്ഞ സംബന്ധിച്ച് സർക്കാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി; കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ സന്നിധാനത്തേക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍