UPDATES

ചക്കുളത്ത് കാവിലെ നാരീപൂജയില്‍ വന്ദനാ ശിവ; ഭക്തി വ്യവസായത്തിന് പരിസ്ഥിതി ബ്രാന്‍ഡ് അംബാസിഡര്‍

വന്ദന ശിവയുടെ പുതിയ അവതാരത്തെ കുറിച്ച് പരിസ്ഥിതി വാദികള്‍ എന്തുപറയുന്നു എന്നറിയാന്‍ താത്പര്യമുണ്ട്

ചക്കുളത്ത് കാവില്‍ ഈ വര്‍ഷത്തെ നാരീ പൂജയ്ക്ക് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക വന്ദനാ ശിവ മുഖ്യാതിഥിയായി പങ്കെടുത്തിരിക്കുകയാണ്. പരിസ്ഥിതി പോരാട്ടം ഭക്തിപ്രസ്ഥാനങ്ങള്‍ക്ക് ചൂട്ടുപിടിക്കുകയാണോ എന്ന സംശയമാണ് ഇവിടെ സ്വാഭാവികമായും ഉയരുന്നത്. തിരുവല്ലയ്ക്ക് സമീപം നീരേറ്റ്പുരത്തെ ചക്കുളത്ത് ഭഗവതീ ക്ഷേത്ര പരിസരത്ത് നടന്ന നാരീപൂജയിലാണ് വന്ദനാ ശിവ പങ്കെടുത്തത്. ഇത്ര വിശേഷപ്പെട്ട ആചാരം താന്‍ എവിടെയും കണ്ടിട്ടില്ലെന്നും ഇത് തന്റെ ഹൃദയത്തില്‍ തൊട്ടുവെന്നും വന്ദന ശിവ പറഞ്ഞു.

സ്ത്രീകളെ ദൈവമായി കണക്കാക്കി പൂജിയ്ക്കുന്ന ആചാരമാണ് നാരീ പൂജ. പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ ഹാരം അണിയിച്ച് വന്ദന ശിവയെ ഇരുത്തി മുഖ്യകര്‍മ്മി രാധാകൃഷ്ണന്‍ നമ്പൂതിരി അവരെ ആരതി ഉഴിഞ്ഞ ശേഷം കാല്‍ കഴുകിയ്ക്കുകയും പൂക്കള്‍ കൊണ്ട് പൂജിക്കുകയും ചെയ്യുന്നതായിരുന്നു ചടങ്ങ്. എല്ലാ വര്‍ഷവും നാരീപൂജയ്ക്കുള്ള മുഖ്യാതിഥിയെ തീരുമാനിക്കുന്നത് ക്ഷേത്രം ട്രസ്റ്റ് ആണ്. ഇത് ആദ്യമായാണ് ഒരു പരിസ്ഥിതി പ്രവര്‍ത്തകയെ മുഖ്യതിഥിയായി ക്ഷണിച്ച് ആദരിക്കുന്നത്.

ഭക്തിയെയും ടൂറിസത്തെയും കൂട്ടിയിണക്കി ഭക്തി വ്യവസായത്തിന് ശക്തമായ ഒരു അടിത്തറ സ്ഥാപിച്ച കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് ചക്കുളത്ത് കാവ്. ഇവിടുത്തെ പൊങ്കാല ഉദ്ഘാടനം ചെയ്യാനും നാരീപൂജയ്ക്കുമെല്ലാം സെലിബ്രിറ്റികളായ സ്ത്രീകളെയാണ് ക്ഷണിച്ചുവരുത്തുന്നതും. മുന്‍ വര്‍ഷങ്ങളില്‍ പിന്നണി ഗായിക കെ എസ് ചിത്ര, ചലച്ചിത്രനടിമാരായ മഞ്ജു വാര്യര്‍, പാര്‍വതി, രജനീകാന്തിന്റെ ഭാര്യ ലത എന്നിവരെയാണ് നാരീപൂജയ്ക്ക് ക്ഷണിച്ചുവരുത്തിയതെന്ന് മനസിലാക്കുമ്പോള്‍ തന്നെ ക്ഷേത്രം ഈ ആചാരം കൊണ്ട് ലക്ഷ്യമിടുന്നത് ജനശ്രദ്ധയും വാര്‍ത്താ പ്രാധാന്യവുമാണെന്ന് വ്യക്തമാകും.

എന്നാല്‍ ജനപ്രീതിയോ സെലിബ്രിറ്റി സ്വഭാവമോ ഇല്ലാത്ത വന്ദന ശിവയെപ്പോലെ ഒരാളെ നാരീപൂജയ്ക്കായി തെരഞ്ഞെടുത്തതിലെ ഉദ്ദേശമാണ് സംശയം ജനിപ്പിക്കുന്നത്. കൂടാതെ ലോകത്തിലെവിടെയും ഇല്ലാത്ത ആചാരമാണ് ഇതെന്ന് അവര്‍ തന്നെ പറയുകയും ചെയ്തിരിക്കുന്നു. ഇത് ക്ഷേത്രത്തിനും ഈ ആചാരത്തിനും ലഭിക്കുന്ന ഏറ്റവും നല്ല പരസ്യം തന്നെയാണ്. പുരോഗമന, പരിസ്ഥിതിവാദിയെന്ന നിലയില്‍ തന്റെ വാക്കുകള്‍ ശ്രദ്ധിക്കുന്ന ഒരു സമൂഹത്തെയാണ് വന്ദന ഇവിടെ വഞ്ചിച്ചിരിക്കുന്നതെന്ന് പറയേണ്ടി വരും. ഭക്തിവ്യവസായത്തിന്റെ കേവലമൊരു ആയുധം മാത്രമായി അവര്‍ അധഃപതിക്കരുതായിരുന്നു.

സാംസ്കാരിക പ്രവര്‍ത്തകന്‍ ശശികുമാര്‍ വാസുദേവന്‍ ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതുന്നു;

വന്ദനശിവ ചക്കളത്തൂ കാവിൽ
നാരീ പൂജയിൽ പങ്കെടുത്തു.
അവരുടെ പാദം കഴുകി പുഷ്പാർച്ചനയും ആരതിയും നടത്തി.— വാർത്ത.
” ഇനി പരിസ്ഥിതിപ്രവർത്തനം കുറച്ചു കൂടിശക്തമാകുമല്ലോ.?ചക്കളത്തുകാവിനു ചുറ്റുമുള്ളവയലുകൾ കുറച്ചു കൂടിനികത്തിയാലുംപരിസ്ഥിതി പ്രശ്നമുണ്ടാകുകയോ, എതിർപ്പുകൾഉണ്ടാകില്ലന്നു മുറപ്പിക്കാം.”
ഇസ് കോബോ ൽ താഹെമാനേജ്മെന്റ.
ഹേ കി നഹി.
Isn’t it
പ്രകൃതി പ്രവർത്തകരേ?:
Vandana Siva participated in Nari Pooja in temple, constructed
in proclaimed paddy land [which is a gainst wetland Iaw]
Poojaris washed her feet.

എന്തായാലും വന്ദന ശിവയുടെ പുതിയ അവതാരത്തെ കുറിച്ച് പരിസ്ഥിതി വാദികള്‍ എന്തുപറയുന്നു എന്നറിയാന്‍ താത്പര്യമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍