UPDATES

വൈറല്‍

‘കിട്ടിയതാണ് അടുത്ത സീസണിൽ പമ്പ’; കോടതിവിധിയെ അവഹേളിച്ച് സ്ത്രീവിരുദ്ധ പോസ്റ്റുമായി വയലാർ ശരത് ചന്ദ്ര വർമ്മ

മലയാള സാഹിത്യത്തിലെ പ്രശസ്തനായ കവിയും അനേകം ജനപ്രിയ ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവുമായ വയലാർ രാമ വർമയുടെ മകനാണ് ശരത് ചന്ദ്ര വർമ്മ.

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച കോടതി വിധിയോട് സ്ത്രീ വിരുദ്ധ ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരണവുമായി ഗാനരചയിതാവ് വയലാർ ശരത് ചന്ദ്ര വർമ്മ. അമ്പലക്കുളത്തിൽ സ്ത്രീകൾ കുളിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് ‘കിട്ടിയതാണ് അടുത്ത സീസണിൽ പമ്പ’ എന്ന തലക്കെട്ടോടു കൂടിയാണ് ശരത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം വലിയ പ്രതിഷേധം ആണ് അദ്ദേഹത്തിന്റെ പോസ്റ്റിനെതിരെ ഉയർന്നിരിക്കുന്നത്.

നേരത്തെ ട്രോൾ എന്ന പേരിൽ തികച്ചും വിരുദ്ധമായ ഒരു പോസ്റ്റും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ ഇട്ടിരുന്നു. അതിപ്രകാരം “സുപ്രീം കോടതി വിധി അനുസരിച്ച് അയൽപക്കത്തെ ചേച്ചിയേയും കൊണ്ട് ഇത്തവണ ശബരിമലക്ക് പോകാം…രണ്ടും കുറ്റകരമല്ല.. ഇതു കണ്ടു പിടിച്ചവന്റെ കുസൃതിക്കു് മുമ്പിൽ പ്രണാമം”.

‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു എന്നെഴുതിയ കവി സൃഷ്ടിച്ചത് ഒരു വർഗീയ കോമരത്തെയാണല്ലോ എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു.’ എന്ന് ശരത്തിന്റെ കുറിപ്പിന് താഴെ ചിലർ കമന്റ് ചെയ്യുന്നുണ്ട്. കമന്റുകളിൽ ചോദ്യം ചെയ്തവരോട് ശരത്തിന്റെ മറുപടി ഇങ്ങനെ “എനിക്കെതിരെയുള്ള വിധികൾ കണ്ടു. അതൊക്കെ കണ്ടു് സ്വയം വലിയവനായിക്കോളൂ. ഞാൻ നാണംകെട്ടവനോ, നല്ലതോ, ചീത്തയോ ആകും. ബുദ്ധിയില്ലാതെ വല്ലതും പറഞ്ഞാൽ വിവരമുള്ളവർ ക്ഷമിക്കുകയല്ലേ വേണ്ടതു്. ഞാൻ വലിയവനെന്നഹങ്കരിച്ചു് നിങ്ങളെയാരെയും ബോധിപ്പിക്കാൻ വന്നില്ലല്ലോ. ഒരു കാര്യം നടക്കുമ്പോൾ അഭിപ്രായമറിയാൻ വേണ്ടി ഞാനെഴുതി. എന്റെ അച്ഛൻ, വയലാർ തന്നെയാണു്, ഞാനെഴുയില്ലെങ്കിലും. അതിൽ കയറി വിധി പ്രഖ്യാപിച്ചു് ആശാന്മാരകേണ്ടെന്നപേക്ഷ.”

ശബരിമല ഒരു ‘പ്രത്യേക മത ഉപശാഖ’ അല്ല; സ്ത്രീ പ്രവേശനം എതിര്‍ത്തവരുടെ മുനയൊടിഞ്ഞത് ഇവിടെ

ദീപക്കുട്ടീ, ഇത്രേം ഇമോഷണലാവാതെ, ഈ നിയമമൊക്കെ ആവശ്യമുള്ളവർ ഉപയോഗിച്ചോളുമെന്നേയ്; രാഹുല്‍ ഈശ്വറിന്റെ ഭാര്യയ്ക്ക് കലക്കന്‍ മറുപടി

“സുപ്രിം കോടതി എന്തു വിധിച്ചാലും ഞങ്ങളാരും ശബരി മല കയറാന്‍ പോകുന്നില്ല”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍