UPDATES

വായന/സംസ്കാരം

വേറെയും വ്യക്തികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്; ഞാന്‍ ട്രാപ്പിലായതാണ്; കവിത കോപ്പിയടിയില്‍ പേര് പറയാതെ ദീപ നിശാന്ത്‌

ഞാനെന്തെങ്കിലും പറയുമോ എന്ന് പേടികൊണ്ടുള്ള പ്രതികരണങ്ങളാണ് അയാളില്‍ നിന്ന് വരുന്നത്. ഞാനെന്തായാലും പേര് പറയാന്‍ പോലും ഉദ്ദേശിക്കുന്നില്ല.

എസ് കലേഷിന്‍റെ കവിത തനിക്ക് തന്നതിനും പ്രസിദ്ധീകരിച്ചതിനും പിന്നില്‍ വേറെയും ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ദീപാ നിശാന്ത്‌. താന്‍ ട്രാപ്പിലാവുകയായിരുന്നു എന്നും ദീപ അഴിമുഖത്തോട് പറഞ്ഞു. ദീപ നിശാന്തിന് കവിത നല്‍കിയത് എം ജെ ശ്രീചിത്രനാണെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആരോപണം വിചിത്രമായാണ് തനിക്ക് തോന്നുനന്തെന്നും വ്യക്തിഹത്യയുടെ ഭാഗമാണ് ഇതെന്നും ശ്രീചിത്രന്‍ പ്രതികരിച്ചിരുന്നു. ശ്രീചിത്രന്റെ പ്രതികരണത്തിന് മറുപടി പറയുകയാണ് ദീപ.

വളരെ സമര്‍ഥമായ പ്രതികരണങ്ങളുമായി അയാള്‍ വരികയാണ്. എല്ലാം എനിക്ക് നേരെ തന്നെയായിരിക്കും. കാരണം എന്റെ കയ്യില്‍ എന്താണ് സംഭവിച്ചതെന്ന് പറയാനുള്ള തെളിവുകള്‍ ഒന്നും ഇല്ല. ഈയടുത്ത് സംസാരിച്ചതിന്റെ തെളിവുകളാണ് ആകെയുള്ളത്. പക്ഷെ അതും ഞാന്‍ പുറത്തുവിടുന്നില്ല. അത് സംഘികള്‍ക്ക് ഒരു അവസരം ഉണ്ടാക്കിക്കൊടുക്കണ്ട എന്നോര്‍ത്തിട്ടാണ്. ഇടത് ബൗദ്ധിക മുഖമായി നില്‍ക്കുന്നയാള്‍ക്കെതിരെ പറഞ്ഞ് വെറുതെ പ്രശ്‌നമുണ്ടാക്കണ്ടല്ലോ എന്നോര്‍ത്താണ്.

വളരെ നിര്‍ദ്ദോഷമായ കളവാണെന്നാണ് അയാള്‍ പറയുന്നത്. എന്നാല്‍ അത് എന്നോട് ഒന്ന് പറയുകയെങ്കിലും ചെയ്തൂടായിരുന്നോ? ഞാനെന്തെങ്കിലും പറയുമോ എന്ന് പേടികൊണ്ടുള്ള പ്രതികരണങ്ങളാണ് അയാളില്‍ നിന്ന് വരുന്നത്. ഞാനെന്തായാലും പേര് പറയാന്‍ പോലും ഉദ്ദേശിക്കുന്നില്ല. പേര് പോലും ഞാനല്ല പറഞ്ഞതും. പിന്നെ ക്യാരക്ടര്‍ അസ്സാസിനേഷന്‍ നടത്താനാണ് ആരോപണം എന്ന് പറയുന്നത് എങ്ങനെയാണ്? ഒരു തെറ്റും ചെയ്യാതെയാണ് ഞാന്‍ ഇതെല്ലാം കേള്‍ക്കുന്നത് എന്നതാണ്. ഞാന്‍ ആ കവിത കണ്ടിരുന്നു. പക്ഷെ അതിന്റെ കാര്യങ്ങളൊന്നും എനിക്കിപ്പോള്‍ പറയാന്‍ കഴിയില്ല. വേറെ ചില വ്യക്തികളും കൂടി അതില്‍ ഇന്‍വോള്‍വ്ഡ് ആണ്. അതിന് പിന്നില്‍ പല കാര്യങ്ങളുമുണ്ട്. എന്നെ ട്രാപ്പിലാക്കിയതാണ്.’

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍