UPDATES

വായിച്ചോ‌

ജോലി ചെയ്യാത്ത രാഷ്ട്രീയക്കാരും കൂലി വാങ്ങരുത്: എഐഎഡിഎംകെയോട് കമല്‍ഹാസന്‍

ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന 33,000 അധ്യാപകരുടെ ശമ്പളം തടഞ്ഞുവച്ച സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടാണ് കമല്‍ഹാസന്റെ ട്വീറ്റ്

എഐഎഡിഎംകെയ്‌ക്കെതിരെ ട്വിറ്റര്‍ ആക്രമണവുമായി വീണ്ടും നടന്‍ കമല്‍ഹാസന്‍. ജോലി ചെയ്തില്ലെങ്കില്‍ ശമ്പളം കട്ട് ചെയ്യുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം ബാധകമായ കാര്യമാണോ, റിസോര്‍ട്ടില്‍ പോയിരുന്ന് ക്ഷീണിച്ച് പോയ കുതിരക്കച്ചവടക്കാരായ രാഷ്ട്രീയക്കാര്‍ക്ക് ഇത് ബാധകമല്ലേ എന്നാണ് കമല്‍ഹാസന്റെ ചോദ്യം. സമരം ചെയ്യുന്ന അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ജോലി ചെയ്യാതെ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാര്‍ക്കും ഇത് ബാധകമാക്കാന്‍ കോടതി ഇടപെടണമെന്നാണ് എനിക്ക് പറയാനുള്ളത് – കമല്‍ പറയുന്നു.

ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന 33,000 അധ്യാപകരുടെ ശമ്പളം തടഞ്ഞുവച്ച സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടാണ് കമല്‍ഹാസന്റെ ട്വീറ്റ്. പാര്‍ട്ടിയില്‍ പുറത്താക്കപ്പെട്ട ടിടിവി ദിനകരന് പിന്തുണയുമായി നേരത്തെ 19 എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ ഒളിച്ച് താമസിച്ചിരുന്നു. സമരത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പളനിസ്വാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. മദ്രാസ് ഹൈക്കോടതി അധ്യാപകര്‍ക്കെതിരെ താക്കീതും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

വായനയ്ക്ക്: https://goo.gl/Jt3vFg

കമല്‍ഹാസന്‍റെ ട്വീറ്റുകള്‍:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍