UPDATES

വായിച്ചോ‌

മോദിയുടെ നോട്ട് നിരോധനത്തെ പ്രശംസിച്ച നൊബേല്‍ ജേതാവ് റിച്ചാര്‍ഡ് താലര്‍ മിനുട്ടുകള്‍ക്കുള്ളില്‍ തള്ളിപ്പറഞ്ഞതെന്തിന്?

500, 1000 നോട്ടുകള്‍ അസാധുവാക്കി, 2000 രൂപയുടെ നോട്ടുകള്‍ കൊണ്ടുവരാനാണ് മോദി സര്‍ക്കാരിന്റെ പരിപാടിയെന്ന് നക്‌സല്‍സ് എറൗണ്ട് അസ് എന്ന് പേരുള്ള ട്വീറ്റര്‍ ഹാന്‍ഡില്‍ താലറിന്റെ ട്വീറ്റിന് മറുപടിയുമായി എത്തിയപ്പോള്‍ really? damn (ശരിക്കും, നാശം) എന്നായിരുന്നു താലറിന്റെ മറുപടി.

റിച്ചാര്‍ഡ് താലറിന് സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാരം എന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അദ്ദേഹത്തിന് അഭിനന്ദന പ്രവാഹം ലഭിച്ചു. ഇന്ത്യക്കാരുടെ ട്വീറ്റുകളില്‍ പലതും നോട്ട് നിരോധനത്തെ താലര്‍ പിന്തുണച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ പഴയ ട്വീറ്റ് സഹിതം ചൂണ്ടിക്കാട്ടിയായിരുന്നു. 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്, ഇപ്പോള്‍ സാമ്പത്തികശാസ്ത്ര നൊബേല്‍ നേടിയിരിക്കുന്ന റിച്ചാര്‍ഡ് താലര്‍ എന്ന മോദിയെ പ്രശംസിച്ചിരുന്നു.

ബിജെപി എംപി ഗിരിരാജ് സിംഗ് അടക്കം നിരവധി പേര്‍ താലറിന്റെ ട്വീറ്റ് ചൂണ്ടിക്കാട്ടി നോട്ട് നിരോധനം ശരിയായ നടപടിയാണെന്ന് വാദിച്ചിരുന്നു. കോണ്‍ഗ്രസ് സാമ്പത്തികശാസ്ത്രജ്ഞരെ, റിച്ചാര്‍ഡ് താലറിനെ പരിചയപ്പെടൂ എന്നായിരുന്നു ഗിരിരാജ് സിംഗിന്‍റെ ട്വീറ്റ്. കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍, റിച്ചാര്‍ഡ് താലറിന്‍റെ ട്വീറ്റ് ചൂണ്ടിക്കാട്ടിയുള്ള ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയുടെ ട്വീറ്റ്, റീട്വീറ്റ് ചെയ്തു.

നോട്ട് നിരോധനത്തെ വിമര്‍ശിച്ച നൊബേല്‍ ജേതാവ് അമര്‍ത്യ സെന്‍ അടക്കമുള്ള സാമ്പത്തിക ശാസ്ത്രജ്ഞര്‍ കോണ്‍ഗ്രസ് അനുകൂലികളായ വ്യാജന്മാര്‍ ആണെന്നും റിച്ചാര്‍ഡ് താലറിനെ പോലുള്ളവരാണ് യഥാര്‍ത്ഥ സാമ്പത്തിക ശാസ്ത്രജ്ഞരെന്നും അഭിപ്രായപ്പെടുന്ന ട്രോള്‍ പോസ്റ്റുകളുമായി ബിജെപി, സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയും ചെയ്തിരുന്നു.

ഇതാണ് താന്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുകയും പിന്തുണക്കുകയും ചെയ്ത നയമെന്ന് കറന്‍സിരഹിത സമ്പദ് വ്യവസ്ഥയുടെ ശക്തനായ വക്താവായിരുന്ന താലര്‍ പറഞ്ഞിരുന്നു.

എന്നാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ താലറിന്റെ ആവേശം ചോര്‍ന്നു. 500, 1000 നോട്ടുകള്‍ അസാധുവാക്കി, 2000 രൂപയുടെ നോട്ടുകള്‍ കൊണ്ടുവരാനാണ് മോദി സര്‍ക്കാരിന്റെ പരിപാടിയെന്ന് നക്‌സല്‍സ് എറൗണ്ട് അസ് എന്ന് പേരുള്ള ട്വീറ്റര്‍ ഹാന്‍ഡില്‍ താലറിന്റെ ട്വീറ്റിന് മറുപടിയുമായി എത്തിയപ്പോള്‍ really? damn (ശരിക്കും? നാശം) എന്നായിരുന്നു താലറിന്റെ മറുപടി. അതേസമയം ടാലറിന്റെ അക്കൗണ്ട് ട്വിറ്റര്‍ വെരിഫൈ ചെയ്തിട്ടില്ല.

വായനയ്ക്ക്: https://goo.gl/KkHjGX

https://goo.gl/F7dhpy

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍