UPDATES

ട്രെന്‍ഡിങ്ങ്

മുഖ്യമന്ത്രിക്ക് അയക്കാന്‍ വച്ച വാഴപ്പിണ്ടികള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ തോരന്‍ വച്ചോ?

ആദ്യദിവസം ഹിറ്റായ വാഴപ്പിണ്ടി സമരം രണ്ടാം ദിവസം ചീറ്റിപ്പോയി

മുഖ്യമന്ത്രിക്കയക്കാൻ വച്ച വാഴപ്പിണ്ടികൾ എന്ത് ചെയ്‌തു? യൂത്ത് കോൺഗ്രസ്സുകാർ തോരൻ വച്ചോ, എന്നിങ്ങനെ നീളുകയാണ് വാഴപ്പിണ്ടി സമരത്തെ ട്രോളിയുള്ള പോസ്റ്റുകളും കമന്റുകളും. പെരിയ കൊലപാതകത്തിൽ സാംസ്‌കാരിക പ്രവർത്തകർ പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സാഹിത്യ അക്കാദമി പ്രസിഡണ്ടിന്റെ വാഹനത്തിൽ വാഴപ്പിണ്ടി വച്ചിരുന്നു. മുഖ്യമന്ത്രി ഇതിനെ അപലപിച്ച് ഫേസ്ബുക് പോസ്റ്റ് ഇട്ടതോടെ ‘വാഴപ്പിണ്ടി സമരം’ ഹിറ്റായി.

തൃത്താല എം എൽ എ വിടി ബൽറാം ഈ പോസ്റ്റിൽ എഴുതുക കൂടി ചെയ്‌തതോടെ കോൺഗ്രസ് പ്രവർത്തകർക്ക് കൂടുതൽ ആവേശമായി. അവർ ഒരു പടി കൂടി കടന്ന് മുഖ്യമന്ത്രിക്ക് തപാൽ മാർഗം വാഴപ്പിണ്ടി അയക്കാനൊരുങ്ങി. മാധ്യമങ്ങളെ അറിയിച്ച് ഹെഡ് പോസ്റ്റ് ഓഫീസിൽ എത്തിയപ്പോഴാണ് അക്കിടി മനസ്സിലായത്. ഇത്തരം സാധനങ്ങൾ അയക്കാൻ കഴിയില്ലെന്ന് പോസ്റ്റ് ഓഫീസിൽ അധികൃതർ അറിയിച്ചതോടെ വാഴപ്പിണ്ടികളുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്വകാര്യ കൊറിയർ സർവീസ് സ്ഥാപനത്തിലേക്ക് നീങ്ങി. സമരക്കാരോടൊപ്പം പോലീസും ക്യാമറകളും കാഴ്ച്ചക്കാരും. അവിടെയും അതേ മറുപടി ലഭിച്ചതോടെ കയ്യിലിരുന്ന വാഴപ്പിണ്ടികൾ ഒരു മൂലയിലേക്ക് മാറ്റി വച്ച് കൂലങ്കഷമായ ചർച്ച. ഒടുവിൽ റെയിൽവേ മെയിൽ വഴി അയക്കാമെന്ന തീരുമാനത്തിൽ എത്തിച്ചേരുകയും, അയച്ചതിനു ശേഷം രസീത് മാധ്യമങ്ങളെ കാണിക്കുന്നതാണെന്ന് അറിയിക്കുകയും ചെയ്‌തു. എന്നാൽ അവിടെയും അവഗണിക്കപ്പെട്ട വാഴപ്പിണ്ടികൾ പിന്നീട് എങ്ങോണ്ടാണ് അപ്രത്യക്ഷമായത് എന്നതിനെ പറ്റി ആർക്കും അറിവില്ല.

മറ്റൊരു സ്വകാര്യ കൊറിയ സർവീസ് വഴി അയച്ചു എന്ന് സമര നേതാവ് ജോൺ ഡാനിയേൽ മാധ്യമങ്ങളോട് പറഞ്ഞു. സാഹിത്യ അക്കാദമിയിൽ സമരം ചെയ്‌തവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍