UPDATES

ട്രെന്‍ഡിങ്ങ്

ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ പ്രബുദ്ധര്‍; ഘടകകക്ഷികളെ ചതിച്ച് ജയിക്കാമെന്ന ബിജെപി മോഹത്തിന് തിരിച്ചടി

ആരു ജയിച്ചാലും അവകാശവാദത്തിനില്ലെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞ വെള്ളാപ്പള്ളി ഇപ്പോള്‍ മറുകണ്ടം ചാടുകയാണ്‌

വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ പ്രബുദ്ധരാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ ഭൂരിപക്ഷം പതിനായിരം കടക്കുമ്പോഴാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. ചെങ്ങന്നൂരിലെ വിവരമുള്ള വോട്ടര്‍മാരാണ് സജി ചെറിയാനെ വിജയിപ്പിച്ചതെന്നും വെള്ളാപ്പള്ളി പറയുന്നു.

ഘടകകക്ഷികളെ ചതിച്ച് ഒറ്റയ്ക്ക് ജയിക്കാമെന്നാണ് ബിജെപി കരുതിയതെന്നും എന്നാല്‍ ചെങ്ങന്നൂരില്‍ വോട്ടര്‍മാര്‍ ഇതിന് തിരിച്ചടി നല്‍കുകയായിരുന്നെന്നും വെള്ളാപ്പള്ളി അവകാശപ്പെടുന്നു. ഘടകകക്ഷികളെ പിണക്കിയാല്‍ എന്തുസംഭവിക്കുമെന്ന് ബിജെപി ഇനിയെങ്കിലും മനസിലാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം എസ്എന്‍ഡിപി ആരെയും പിന്തുണയ്ക്കുന്നില്ലെന്നാണ് തെരഞ്ഞെടുപ്പിന് മുമ്പ് വെള്ളാപ്പള്ളി പറഞ്ഞിരുന്നത്. സമുദായത്തെ സഹായിക്കുന്ന സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്യണമെന്നാണ് എസ്എന്‍ഡിപി യൂണിറ്റുകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശമെന്നും വെള്ളാപ്പള്ളി നേരത്തെ അറിയിച്ചിരുന്നു. കൂടാതെ ആരു ജയിച്ചാലും അവകാശവാദത്തിനില്ലെന്നുമാണ് അന്ന് പറഞ്ഞത്.

എല്‍ഡിഎഫിന്റെ വന്‍വിജയത്തില്‍ തങ്ങള്‍ക്കുള്ള പങ്ക് സ്ഥാപിക്കുന്നതാണ് വെള്ളാപ്പള്ളിയുടെ ഇന്നത്തെ പ്രസ്താവന. ബിജെപിയുടെ സഖ്യകക്ഷിയും വെള്ളാപ്പള്ളി മുന്‍കയ്യെടുത്ത് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുമായ ബിഡിജെഎസ് ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ബിഡിജെഎസ് വോട്ട് മറിച്ചുവെന്നാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ നിന്നും മനസിലാകുന്നത്.

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ശക്തികേന്ദ്രങ്ങളില്‍ പോലും വന്‍ മുന്നേറ്റമാണ് എല്‍ഡിഎഫ് നടത്തുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ച എല്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫ് ആണ് മുന്നില്‍.

ചെങ്ങന്നൂരില്‍ വെള്ളാപ്പള്ളിയുടെയും മകന്റെയും ഉടായിപ്പ് രാഷ്ട്രീയം

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍